സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ തങ്ങളുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ സജീവമാക്കി ഒക്ടോബർ 29-ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ 85 പേർക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ നൽകി. ഇതിൽ 75 ഇൻവിറ്റേഷനുകൾ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴിയും, 10 എണ്ണം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴിയുമാണ് നൽകിയത്. ഒക്ടോബറിൽ ഇതോടെ തുടർച്ചയായ നാല് ആഴ്ചകളിലും നറുക്കെടുപ്പ് നടന്നു. ഒക്ടോബർ 9, 16, 23, 29 തീയതികളിലായി നടന്ന ഡ്രോകളിലൂടെ ആകെ 462 ITA കളാണ് പ്രവിശ്യ വിതരണം ചെയ്തത്. സെപ്റ്റംബറിൽ ലഭിച്ച 236 ക്ഷണങ്ങളുമായി തതമ്യപ്പെടുത്തുമ്പോൾ ഒക്ടോബറിലെ കണക്കുകൾ ഇരട്ടിയോളം വർദ്ധനവാണ് കാണിക്കുന്നത്.
ആഗസ്റ്റ് 26-ന് ശേഷം ഒരു റൗണ്ടിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന എഐപി (AIP) ക്ഷണങ്ങളാണ് ഒക്ടോബർ 29-ന് രേഖപ്പെടുത്തിയത്. തൊഴിലുടമകളെ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമായതിനാൽ പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യകത അനുസരിച്ചാണ് എഐപി ക്ഷണങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. 2026-ൽ ഇതുവരെ നടന്ന 20 തിരഞ്ഞെടുപ്പ് റൗണ്ടുകളിലായി ആകെ 3,157 ഐടിഎകൾ ഓഫീസ് ഓഫ് ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം പുറപ്പെടുവിച്ചു. ഇതിൽ 2,750 എണ്ണം NLPNP വഴിയും 407 എണ്ണം AIP വഴിയുമാണ് നൽകിയിട്ടുള്ളത്.
ALSO READ: NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ
2025 ഫെബ്രുവരി 19 മുതൽ, NLPNP, AIP പ്രോഗ്രാമുകളിലേക്ക് സിംഗിൾ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പൂൾ വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഇതിൽ നിന്നും ഐടിഎ ലഭിക്കുന്നവർക്ക് മാത്രമേ പൂർണ്ണമായ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. കുറഞ്ഞ കട്ട്-ഓഫ് സ്കോറോ ഡ്രോ തീയതികളോ പ്രവിശ്യ മുൻകൂട്ടി പ്രസിദ്ധീകരിക്കാറില്ല. NLPNP എക്സ്പ്രസ് എൻട്രി സ്കിൽഡ് വർക്കർ കാറ്റഗറി വഴി നാമനിർദ്ദേശം ലഭിക്കുന്ന അപേക്ഷകർക്ക് ഫെഡറൽ എക്സ്പ്രസ് എൻട്രി സിആർഎസ് സ്കോറിൽ 600 അധിക പോയിന്റുകൾ ലഭിക്കും, ഇത് കാനഡയിൽ സ്ഥിരതാമസം ഉറപ്പാക്കാൻ സഹായിക്കും.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





