ഓട്ടവ: സ്പെയിനിലുണ്ടായ അതിവേഗ ട്രെയിന്‍ അപകടത്തില്‍ ആറ് കനേഡിയക്കാര്‍ക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അപകടത്തില്‍ കുറഞ്ഞത് 68 പേര് മരിച്ചു. പരിക്കേറ്റ 58 പേര് ആശുപത്രികളില്‍ ചികിത്സ തേടിയതായി കാസ്റ്റില-ലാ മഞ്ച പ്രാദേശിക ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന ട്രെയിനുകള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ബുധനാഴ്ച രാവിലെ ഒന്‍പതിന് തൊട്ടുമുന്‍പാണ് ടൊളീഡോ പ്രവിശ്യയില്‍ അപകടമുണ്ടായത്. മാഡ്രിഡില്‍നിന്ന് തെക്കുപടിഞ്ഞാറന്‍ നഗരമായ സെവിയ്യയിലേക്ക് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ ട്രെയിനുകളിലുണ്ടായിരുന്നു.
സ്വകാര്യ കമ്പനിയായ ഐറിയോയുടെ ട്രെയിന്‍ പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെന്‍ഫെ ട്രെയിന്‍ ഇതിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഐറിയോ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. ട്രെയിനുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ALSO READ: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മരണസംഖ്യ 30 കടന്നു
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളും രംഗത്തെത്തി. ട്രെയിനിനുള്ളില്‍നിന്ന് ആളുകള്‍ ജനലുകളിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നത് കണ്ടതായും അടിയന്തരസേവനങ്ങള്‍ എത്തുന്നതുവരെ പ്രഥമശുശ്രൂഷ നല്‍കിയതായും നിര്‍മാണത്തൊഴിലാളിയായ ഡേവിഡ് ഗോമസ് പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കാനഡയുടെ ഐക്യദാര്‍ഢ്യം അറിയിച്ച കാര്‍ണി, ആവശ്യമായ സഹായം നല്കാന് രാജ്യം തയ്യാറാണെന്നും വ്യക്തമാക്കി. അപകടത്തെത്തുടര്‍ന്ന് മാഡ്രിഡ്സിയുദാദ് റിയല്‍-അന്‍ഡലൂസിയ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഈ വര്‍ഷം ജനുവരിയിലും തെക്കന്‍ സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. 1992-ല്‍ അതിവേഗ റെയില്‍ ശൃംഖല ആരംഭിച്ചതിനുശേഷം ഈ വര്‍ഷംവരെ ഇത്തരം പാതകളില്‍ മാരകമായ അപകടങ്ങള്‍ ഉണ്ടായിരുന്നില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Spain Train Crash Kills 68, Two Canadians Injured’




