ഒന്റാരിയോ; കാനഡയിലെ കോളിംഗ്‌വുഡിൽ നിന്നുള്ള മുതിർന്ന ദമ്പതികളായ കരോൾ എഡ്വേർഡ്സും ഭർത്താവ് ഡഗ് എഡ്വേർഡ്സും ബാർബഡോസ് യാത്രയ്ക്കിടെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ മാർച്ച് മാസത്തിൽ ബാർബഡോസിൽ വെച്ചുണ്ടായ അപകടത്തിൽ ഡഗിന്റെ ഇടുപ്പ് എല്ലിന് പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ 60,000 കനേഡിയൻ ഡോളർ ബില്ല് വന്നപ്പോൾ, തങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയായ മാനുലൈഫ് ഇത് നൽകുമെന്നായിരുന്നു ഇവർ കരുതിയത്.
എന്നാൽ, ഡഗിന് മുൻപ് തന്നെ ഇടുപ്പ് സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ വിവരം പോളിസി എടുക്കുമ്പോൾ മറച്ചുവെച്ചുവെന്നും ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം പൂർണ്ണമായി തള്ളി. കാനഡയിൽ തിരിച്ചെത്തിയപ്പോഴാണ് ഇൻഷുറൻസ് തുക ലഭിക്കില്ലെന്ന വിവരം ദമ്പതികൾ അറിയുന്നത്. അപ്രതീക്ഷിതമായി വന്ന വലിയ തുക നൽകാനാവാതെ ഇരുവരും ബുദ്ധിമുട്ടുകയാണ്.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
വ്യാജ വിവരങ്ങളോ വിവരങ്ങൾ മറച്ചുവെക്കലോ ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്. പോളിസി എടുക്കുമ്പോൾ ആരോഗ്യസ്ഥിതി കൃത്യമായി വ്യക്തമാക്കണമെന്ന് വിദഗ്ധരും പറയുന്നു. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെക്കുന്നതാണ് ഇത്തരം ക്ലെയിമുകൾ തള്ളപ്പെടാൻ പ്രധാന കാരണമെന്നും അധികൃതർ വ്യക്തമാക്കി. ആപ്ലിക്കേഷനിലെ തെറ്റായ വിവരങ്ങൾ ഇൻഷുറൻസ് പരിരക്ഷയെയും പോളിസിയുടെ സാധുതയെയും ബാധിച്ചേക്കാം. സംശയമുള്ളവർക്ക് ലൈസൻസുള്ള ഇൻഷുറൻസ് ഏജന്റുമാരുടെ സഹായം തേടാവുന്നതാണെന്നും കമ്പനി അറിയിച്ചു.
അതേസമയം, യാത്രാ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെക്കുന്നതാണെന്ന് ‘ട്രാവൽ സെക്യൂർ’ പ്രസിഡന്റും ഇൻഷുറൻസ് വിദഗ്ധനുമായ മാർട്ടിൻ ഫയർസ്റ്റോൺ പറഞ്ഞു. ക്ലെയിം അപേക്ഷകൾ വരുമ്പോൾ ഇൻഷുറൻസ് കമ്പനികൾ കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





