ഒന്റാറിയോ; ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യ തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത് വിട്ടു. 2026 ആഗസ്റ്റ് 18 ന് നടന്ന ഈ ഡ്രോയിൽ 122 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചിരിക്കുന്നത്.
പ്രവിശ്യയുടെ Expression of Interest (EOI) സംവിധാനത്തിൽ നിന്നാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തത്. 2026-ൽ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ നടത്തിയ ഏറ്റവും പുതിയ NLPNP തിരഞ്ഞെടുപ്പാണിത്. ഓഗസ്റ്റ് 10-ലെ നറുക്കെടുപ്പിൽ NLPNP വഴി 186 പേർക്കും Atlantic Immigration Program (AIP) വഴി 22 പേർക്കുമായി ആകെ 208 ക്ഷണങ്ങൾ നൽകിയിരുന്നു.
ALSO READ ; NLPNP ഡ്രോ: ഓഗസ്റ്റ് 10-ന് നടന്ന വിവിധ നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കും മറ്റ് യോഗ്യരായ ഉദ്യോഗാർഥികൾക്കും ഈ നറുക്കെടുപ്പ് അവസരം നൽകുന്നു. പ്രവിശ്യയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉദ്യോഗാർഥികളെ EOI സംവിധാനത്തിലൂടെ പരിഗണിച്ചാണ് ക്ഷണങ്ങൾ നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





