ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 2, 4 തീയതികളിൽ നടന്ന Expression of Interest (EOI) ഡ്രോകളിലൂടെയാണ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻസ് (ITA) നൽകിയിരിക്കുന്നത്.
ഈ നറുക്കെടുപ്പുകളിൽ ആകെ 75 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻസ് (ITA) ലഭിച്ചത്. നവംബർ 2-ന് NLPNP വഴി 50 ITAs നൽകിയപ്പോൾ, നവംബർ 4-ന് നൽകിയ 25 അപേക്ഷകളിൽ 24 എണ്ണം NLPNP (Newfoundland and Labrador Provincial Nominee Program) വിഭാഗത്തിനും 1 എണ്ണം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും (Atlantic Immigration Program – AIP) കീഴിലുമാണ് ഉൾപ്പെടുന്നത്.
Also Read: കാനഡ എക്സ്പ്രസ് എൻട്രി 2026: വരുന്നു പുതിയ പരിഷ്കാരങ്ങൾ; CRS സ്കോറുകൾ ഉയർന്നേക്കും
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ തൊഴിൽ വിപണിയിലെ ആവശ്യകതകളും പ്രത്യേക തൊഴിൽ മേഖലകളും (Job/Field Focus) പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. മുൻഗണനാ മേഖലകളിൽ യോഗ്യതയും പ്രൊവിൻസിൽ നിന്നുള്ള സാധുവായ ജോബ് ഓഫറുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ച അവസരമൊരുക്കുന്നു. ഇൻവിറ്റേഷൻസ് ലഭിച്ചവർ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം പൂർണ്ണമായ പെർമനന്റ് റെസിഡൻസി (PR) അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പ്രൊഫൈലിലെ വിവരങ്ങൾ കൃത്യവും വാലിഡ് ആയിട്ടുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





