കാനഡ കുടിയേറ്റത്തിന് കാത്തിരിക്കുന്നവർക്ക് ആശ്വാസമായി ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ് 10-ന് നടന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ആകെ 208 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന നിരവധി വിദേശികൾക്ക് പുതിയ തീരുമാനത്തോടെ അവസരമൊരുങ്ങും.
ഇത്തവണ പുറത്തുവിട്ട നറുക്കെടുപ്പ് കണക്കുകൾ പ്രകാരം ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴി 186 പേർക്കാണ് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചത്. കൂടാതെ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 22 പേർക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. യോഗ്യരായ കൂടുതൽ വിദഗ്ധ തൊഴിലാളികൾക്ക് പ്രവിശ്യയിലേക്ക് കുടിയേറാൻ വഴിയൊരുക്കുന്നതാണ് ഈ നീക്കം.
NLPNP Draw: Know the details of the various draws held on August 10th!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




