ആൽബെർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 2, 6, 9, 13 എന്നീ തീയതികളിൽ നടന്ന 4 നറുക്കെടുപ്പുകളിലായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്കാണ് ഇൻവിറ്റേഷൻസ് ലഭിച്ചത്.
നവംബർ 2-ന് നടന്ന റൂറൽ റിന്യൂവൽ സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 51 സ്കോർ നേടിയ 173 പേർക്കും നവംബർ 6-ന് നടന്ന ഇതേ വിഭാഗത്തിലെ നറുക്കെടുപ്പിൽ കുറഞ്ഞത് 51 സ്കോർ നേടിയ 113 പേർക്കും ഇൻവിറ്റേഷൻസ് ലഭിച്ചു. തുടർന്ന് നവംബർ 9-ന് നടന്ന ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 72 സ്കോർ നേടിയ 20 പേരെ തിരഞ്ഞെടുത്തു. നവംബർ 13-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 55 സ്കോർ നേടിയ 241 പേർക്കാണ് ഇൻവിറ്റേഷൻസ് ലഭിച്ചത്.
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് EOI സ്കോർ മാത്രമല്ല AAIP പരിഗണിക്കുന്നത്. പ്രവിശ്യയുടെ മുൻഗണനകൾക്കനുസരിച്ച് അപേക്ഷകളിലെ മറ്റ് വിവിധ ഘടകങ്ങളും വിലയിരുത്താറുണ്ട്. പ്രോഗ്രാമിന്റെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പിന്റെ കൃത്യമായ മാനദണ്ഡങ്ങൾ AAIP വെളിപ്പെടുത്താറില്ല.
Also Read: MPNP ഡ്രോ: 2026 നവംബർ 19-ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
കൂടാതെ, ഈ നറുക്കെടുപ്പുകൾക്ക് പ്രത്യേക സമയക്രമമില്ല, ഓരോ മേഖലയിലെയും തൊഴിൽ ആവശ്യകത അനുസരിച്ചാണ് ഇവ നടത്തുന്നത്. ആൽബർട്ടയിലെ തൊഴിൽ വിപണിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആൽബർട്ട സർക്കാരിന്റെ ഔദ്യോഗിക ലേബർ മാർക്കറ്റ് ഇൻഫർമേഷൻ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





