നോവ സ്‌കോഷ്യ: കേപ് ബ്രെട്ടണ്‍ ഹൈലാന്‍ഡ്‌സ് ദേശീയോദ്യാനത്തില്‍ സന്ദര്‍ശകന് കയോട്ടിയുടെ കടിയേറ്റതിന് പിന്നാലെ പാര്‍ക്കിലെ ചില മേഖലകള്‍ താല്‍ക്കാലികമായി അടച്ചു. വ്യാഴാഴ്ച മകിന്റോഷ് ബ്രൂക്ക് മേഖലയിലാണ് സംഭവം നടന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രദേശങ്ങള്‍ അടച്ചതെന്ന് പാര്‍ക്‌സ് കാനഡ അറിയിച്ചു.

മകിന്റോഷ് ബ്രൂക്ക്, ലോണ്‍ ഷീലിങ് മേഖലകളും സമീപത്തെ റോഡരികിലെ പാര്‍ക്കിങ് സ്ഥലങ്ങളുമാണ് താല്‍ക്കാലികമായി അടച്ചത്. പാര്‍ക്‌സ് കാനഡ ജീവനക്കാര്‍ പ്രദേശം നിരീക്ഷിച്ചുവരികയാണ്. കൊയോട്ടിയുടെ കടിയേറ്റ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കയോട്ടികളെ സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യരുതെന്ന് പാര്‍ക്ക് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൃഗങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശിച്ചു. കയോട്ടി അടുത്തെത്തിയാല്‍ ശരീരം വലുതായി തോന്നിക്കുന്ന രീതിയില്‍ നില്‍ക്കുകയും ശബ്ദമുണ്ടാക്കുകയും പതുക്കെ പിന്നോട്ട് മാറുകയും ചെയ്യണമെന്ന് പാര്‍ക്‌സ് കാനഡയുടെ സുരക്ഷാ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ALSO READ: ഗാറ്റിനോ പാര്‍ക്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍; കാണാതായ ഓട്ടവ സ്വദേശിയുടേത്
വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതും അവയെ പ്രകോപിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതിന് 25,000 കനേഡിയന്‍ ഡോളര്‍ വരെ പിഴ ലഭിക്കാം.
സെപ്റ്റംബര്‍ ആദ്യം കേപ് ബ്രെട്ടണ്‍ ഹൈലാന്‍ഡ്‌സ് ദേശീയോദ്യാനത്തിന് സമീപമുള്ള ഫോര്‍ട്രസ് ഓഫ് ലൂയിസ്ബര്‍ഗ് നാഷണൽ ഹിസ്റ്റോറിക് സൈറ്റിലും സമാനമായ കയോട്ടി ആക്രമണങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Coyote Attack Closes Cape Breton Park’




