Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27 വർഷം തടവ്

Canada Varthakal by Canada Varthakal
November 17, 2026
in World
Reading Time: 1 min read
Asif Merchant Gets 27 Years in Trump Assassination Plot

Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്താൻ പൗരനായ ആസിഫ് മർച്ചന്റിന് 27 വർഷവും ആറു മാസവും തടവുശിക്ഷ. ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയാണ് ഇറാൻ റെവല്യൂഷണറി ഗാർഡുമായി (IRGC) ബന്ധമുണ്ടെന്ന് കണ്ടെത്തിയ 48-കാരന് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിൽ ബാഗ്ദാദിൽ വെച്ച് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് വധഗൂഢാലോചന ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

1 1 3

അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികൾക്ക് 5,000 ഡോളർ മുൻകൂർ നൽകിയാണ് ഇയാൾ ക്വട്ടേഷൻ ഉറപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാൾ സമീപിച്ചത് രഹസ്യമായി പ്രവർത്തിക്കുന്ന എഫ്.ബി.ഐ (FBI) ഏജന്റുമാരെയായതിനാൽ പദ്ധതി തുടക്കത്തിലേ പരാജയപ്പെടുകയായിരുന്നു. 2024 ജൂലൈ 12-ന് അമേരിക്ക വിടാൻ ശ്രമിക്കുന്നതിനിടെയാണ് മർച്ചന്റ് അറസ്റ്റിലായത്.

ADVERTISEMENT

അതേസമയം, ടെഹ്‌റാനിലുള്ള തന്റെ കുടുംബത്തെ ഇറാൻ റെവല്യൂഷണറി ഗാർഡിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഗൂഢാലോചനയിൽ പങ്കെടുക്കാൻ നിർബന്ധിതനായതെന്ന് മർച്ചന്റ് കോടതിയിൽ മൊഴി നൽകി. ആരെങ്കിലും കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ താൻ പിടിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. പ്രത്യേകിച്ച് ഒരാളെ ലക്ഷ്യമിടാൻ നിർദ്ദേശമുണ്ടായിരുന്നില്ലെങ്കിലും ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹേലി എന്നിവരുടെ പേരുകൾ ഇറാനിലെ ഇടനിലക്കാർ പരാമർശിച്ചിരുന്നതായും മർച്ചന്റ് വെളിപ്പെടുത്തി.

ALSO READ: മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ വ്യാപക തടസ്സം; ഔട്ട്‌ലുക്ക് ഉപയോഗിക്കാനാകാതെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍

എന്നാൽ ഗൂഢാലോചനയുടെ പ്രധാന ലക്ഷ്യം ട്രംപ് തന്നെയായിരുന്നുവെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി. ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. അമേരിക്കൻ നേതാക്കൾക്കെതിരായ വിദേശ ഭീകരവാദ ഗൂഢാലോചനകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Donald Trump Iran warning
World

ഉപരോധം മറികടന്നാൽ ഇറാൻ കപ്പലുകൾ കടലിൽ മുക്കും; മുന്നറിയിപ്പുമായി ട്രംപ്

by Canada Varthakal
November 22, 2026
Seattle airport ICE arrest
World

‘ഞങ്ങൾക്ക് വർക്ക് പെർമിറ്റ് ഉണ്ട്’: വിമാനത്തിൽ കയറുന്നതിനിടെ യാത്രക്കാരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് ഐസിഇ ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

by Canada Varthakal
November 22, 2026
Destroyed Appartment
World

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം: അഞ്ച് നില കെട്ടിടം തകർന്നു, രണ്ട് മരണം

by Canada Varthakal
November 22, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.