ടൊറന്റോ: കാനഡയിലും അമേരിക്കയിലും മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളില്‍ വ്യാപക തടസ്സം. Outlook, Copilot, Microsoft 365 എന്നിവ ഉപയോഗിക്കുന്നതിനിടെ പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടതായി ഔട്ടേജ് നിരീക്ഷണ വെബ്സൈറ്റായ Downdetector റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ Outlook സേവനവുമായി ബന്ധപ്പെട്ട് ഏകദേശം 1.40 ലക്ഷം പരാതികളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയത്.

സേവനങ്ങളിലുണ്ടായ തടസ്സത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സര്‍വീസ് ഇന്‍സിഡന്റ്സ് അക്കൗണ്ട് അറിയിച്ചു. വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അമിതമായ ലോഡ് അനുഭവപ്പെടുന്നതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
Outlook-ന് പുറമെ Word, Excel, Teams, OneDrive തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന Microsoft 365 സേവനങ്ങളിലും Copilot-ലും തടസ്സം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സേവനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ചിലര്‍ പ്രശ്നം ഉടന്‍ പരിഹരിക്കേണ്ടതില്ലെന്ന തമാശയോടെയുള്ള പ്രതികരണങ്ങളും പങ്കുവച്ചു.
ALSO READ: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വൻ ലാഭവുമായി മൈക്രോസോഫ്റ്റ്
അതേസമയം, Amazon Web Services-ല്‍ 1,350 പരാതികളും Gmail-ല്‍ 1,000 പരാതികളും ഉച്ചയ്ക്ക് രണ്ടുമണിയോടെ Downdetector-ല്‍ രേഖപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Microsoft Services Face Widespread Outage’




