Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Canadian Proof Of Citizenship; കാനഡയിൽ പൗരത്വ നിയമം കർശനമാക്കി: വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിന് ഇനി പുതിയ നിബന്ധനകൾ, മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
August 26, 2026
in Immigration
Reading Time: 2 mins read
Canadian proof of citizenship representative photorepresented photo

Canadian proof of citizenship

ഒട്ടാവ: വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് കാനഡ Citizenship by ഡീസെന്റ് ഉറപ്പാക്കുന്നതിനുള്ള അപേക്ഷാ നടപടികളിലും രേഖകൾ സമർപ്പിക്കുന്നതിലും IRCC വൻ മാറ്റങ്ങൾ വരുത്തി. കാനഡയ്ക്ക് പുറത്തു ജനിച്ച മാതാപിതാക്കളുടെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാൾ കുട്ടിയുടെ ജനനത്തിന് മുൻപ് കുറഞ്ഞത് 1,095 ദിവസങ്ങൾ അതായത് ഏകദേശം,3 വർഷം കാനഡയിൽ താമസിച്ചിട്ടുണ്ടെന്ന് ഇനി കൃത്യമായി തെളിയിക്കേണ്ടിവരും. ഇതിനായി നൽകേണ്ട അപേക്ഷാ ഫോമുകളിലും ഡോക്യുമെന്റുകളിലും IRCC മാറ്റം വരുത്തിക്കഴിഞ്ഞു.

2f2fd2b8 beaf 449f b9cc fcfdf443dc88

എന്താണ് പുതിയ മാറ്റം?

പൗരത്വത്തിനായുള്ള അപേക്ഷാ ഫോമുകൾ (CIT 0001, CIT 0555), ഗൈഡുകൾ എന്നിവ പൂർണ്ണമായും പരിഷ്കരിച്ചു. മുൻപ് നൽകിയിരുന്ന പൊതുവായ വിവരങ്ങൾക്ക് പകരം കാനഡയിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന കൂടുതൽ വ്യക്തമായ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതായി വരും.

ADVERTISEMENT

നൽകേണ്ട പ്രധാന തെളിവുകൾ: ജോലി ചെയ്ത രേഖകൾ (T-4 സ്ലിപ്പുകൾ), സ്കൂൾ/കോളേജ് സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട്, വീട്ടുവാടക കരാറുകൾ, ഇൻഷുറൻസ് രേഖകൾ, കനേഡിയൻ സർക്കാർ നൽകിയ ഔദ്യോഗിക രേഖകൾ എന്നിവ നിർബന്ധമാക്കി.

ALSO READ ; അമേരിക്കയോട് ‘നോ’ പറഞ്ഞ് കാനഡ: ട്രംപിന് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാജ്യം: വൻ നയതന്ത്ര പ്രതിസന്ധി

സാക്ഷ്യപത്രങ്ങളിൽ (Affidavits) കർശന നിബന്ധന: സഭകളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിക്കുന്ന സാക്ഷ്യപത്രങ്ങൾ ഇനി സാധാരണ കത്തുകളായി സ്വീകരിക്കില്ല. ഇവ നോട്ടറി പബ്ലിക്കിന്റെയോ അർഹതപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുന്നിൽ വെച്ച് സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ‘അഫിഡവിറ്റ്’ ആയിരിക്കണം. ഒപ്പിടുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഇതിൽ ഉണ്ടായിരിക്കുകയും വേണം.

ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നത്?

കാനഡയ്ക്ക് പുറത്ത് ജനിച്ച മാതാപിതാക്കൾക്ക് രാർ്യത്തിന് പുറത്തുവെച്ച് തന്നെ ജനിക്കുന്ന കുട്ടികൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. എന്നാൽ 2025 ഡിസംബർ 15-ന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. അവർക്ക് പഴയ നിയമപ്രകാരം തന്നെ പൗരത്വത്തിന് അർഹതയുണ്ടാകും. നിലവിൽ വളരെ ചെറിയൊരു വിഭാഗത്തെയാണ് ഇത് ബാധിക്കുന്നതെങ്കിലും വരും മാസങ്ങളിൽ കൂടുതൽ കുടുംബങ്ങൾക്ക് ഇത് നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.

നിലവിൽ അപേക്ഷിച്ചവർ ശ്രദ്ധിക്കാൻ

നിങ്ങൾ ഇതിനകം പൗരത്വത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പുതിയ ഫോമുകൾ പ്രകാരമുള്ള കൂടുതൽ വ്യക്തമായ രേഖകളോ അഫിഡവിറ്റുകളോ ആവശ്യമുണ്ടെങ്കിൽ അത് ഉടൻ തന്നെ IRCC-യുടെ വെബ് ഫോം (Web Form) വഴി നേരിട്ട് അയച്ചുനൽകാം. അപേക്ഷ അപൂർണ്ണമാണെങ്കിൽ നിരസിക്കുന്നതിന് പകരം തിരിച്ചയക്കുകയാണ് ചെയ്യാറുള്ളതെങ്കിലും, അത് പ്രൊസസിംഗ് സമയം ഏറെ വൈകാൻ ഇടയാക്കും.

മാതാപിതാക്കൾക്ക് മുന്നിലുള്ള മറ്റ് വഴികൾ

1,095 ദിവസത്തെ താമസക്കണക്ക് തികയ്ക്കാൻ കഴിയാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് പൗരത്വം നേടാൻ മറ്റ് ചില വഴികളുമുണ്ട്:

കുട്ടി കാനഡയിൽ വെച്ചാണ് ജനിക്കുന്നതെങ്കിൽ സ്വാഭാവികമായും കനേഡിയൻ പൗരത്വം ലഭിക്കും.

മാതാപിതാക്കൾ കനേഡിയൻ സായുധ സേനയിലോ ഗവൺമെന്റ് സർവീസിലോ കാനഡയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ (Crown Servant) ഈ നിബന്ധന ബാധകമല്ല.

ഇതല്ലാത്തപക്ഷം, കുട്ടികൾക്ക് ആദ്യം സ്ഥിരതാമസം (PR) എടുത്ത ശേഷം സാധാരണ രീതിയിലുള്ള പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന കനേഡിയൻ പൗരത്വമുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ നിയമമാറ്റം ഏറെ നിർണ്ണായകമാണ്. അതിനാൽ, പുതിയ കുട്ടി ജനിക്കുന്നതിന് മുൻപ് തന്നെ മാതാപിതാക്കളുടെ കാനഡയിലെ താമസരേഖകളും ആവശ്യമായ അഫിഡവിറ്റുകളും കൃത്യമായി ശേഖരിച്ചു വെക്കുന്നത് ഭാവിയിലെ നിയമനടപടികളും പ്രൊസസിംഗ് വൈകലുകളും ഒഴിവാക്കാൻ സഹായിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: canadaCanada Immigrationcanada malayalam newscanada newsMark Carney
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC PNP ഡ്രോ: ആഗസ്റ്റ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
Immigration

BC PNP ഡ്രോ: ആഗസ്റ്റ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
August 26, 2026
LMIA changes Canada
Immigration

കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം

by Canada Varthakal
August 25, 2026
canada pr 2026
Canada

Canada PR 2026 ഒന്നാമത് ഇന്ത്യക്കാർ തന്നെ!; 2026ൽ ഏറ്റവും കൂടുതൽ കാനഡ PR നേടിയ രാജ്യക്കാർ ഇതാ

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.