● LIVE KERALA ELECTION RESULTS 2026
LDF: 0
UDF: 0
NDA: 0
OTH: 0
📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

3 ലക്ഷം ഒപ്പുകൾ, 43 പെട്ടികൾ..; കാനഡ പിളരുമോ? രാജ്യം വിടാൻ ആൽബർട്ട; വേർപിരിയൽ ആവശ്യവുമായി ലക്ഷങ്ങൾ തെരുവിലേക്ക്

Canada Varthakal by Canada Varthakal
May 4, 2026
in Canada, Alberta
Reading Time: 1 min read
3 ലക്ഷം ഒപ്പുകൾ, 43 പെട്ടികൾ..; കാനഡ പിളരുമോ? രാജ്യം വിടാൻ ആൽബർട്ട; വേർപിരിയൽ ആവശ്യവുമായി ലക്ഷങ്ങൾ തെരുവിലേക്ക്

എഡ്മന്റൺ: കാനഡയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന വിഘടനവാദ നീക്കങ്ങൾ ആൽബർട്ട പ്രവിശ്യയിൽ ശക്തമാകുന്നു. കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര പദവി വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്കായി മൂന്ന് ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം ‘സ്റ്റേ ഫ്രീ അൽബർട്ട’ (Stay Free Alberta) ഗ്രൂപ്പ് അധികൃതർക്ക് കൈമാറി. ഇതോടെ പ്രവിശ്യയുടെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

b1fd0a4d b21a 4bb0 a7f3 5ebb648ab6ee

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എഡ്മന്റണിലെ ഇലക്ഷൻസ് ആൽബർട്ട ഓഫീസിലെത്തിയ വിഘടനവാദി നേതാവ് മിച്ച് സിൽവെസ്റ്ററും അനുയായികളും 43 പെട്ടികളിലായാണ് ഒപ്പുകൾ ശേഖരിച്ച രേഖകൾ സമർപ്പിച്ചത്. നിയമപരമായി ഹിതപരിശോധന നടത്താൻ 1.78 ലക്ഷം ഒപ്പുകളാണ് ആവശ്യമെന്നിരിക്കെ, 3,00,000-ത്തിലധികം പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സിൽവെസ്റ്റർ അവകാശപ്പെട്ടു.

ADVERTISEMENT

കാനഡ പോസ്റ്റ് വഴിയുള്ള തപാൽ വൈകുന്നത് കാരണം ഇനിയും കൂടുതൽ ഒപ്പുകൾ വരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇലക്ഷൻസ് ആൽബർട്ട ഈ ഒപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തും. അതേസമയം, വിഘടനവാദ നീക്കത്തിനെതിരെ നിയമപോരാട്ടവും ശക്തമാണ്. ഈ നീക്കം ഗോത്രവർഗക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫസ്റ്റ് നേഷൻസ് ഗ്രൂപ്പുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

ADVERTISEMENT

ഈ ഹർജിയിൽ എഡ്മന്റൺ കോടതി ഉടൻ വിധി പറയും. എന്നാൽ, കോടതി വിധി എന്തുതന്നെയായാലും ജനരോഷം കണക്കിലെടുത്ത് ഹിതപരിശോധനയുമായി മുന്നോട്ട് പോകാൻ പ്രീമിയറുടെ മേൽ കടുത്ത സമ്മർദ്ദമുണ്ടാകുമെന്ന് മൗണ്ട് റോയൽ സർവകലാശാലയിലെ പൊളിറ്റിക്കൽ സ്റ്റഡീസ് പ്രൊഫസർ ലോറി വില്യംസ് നിരീക്ഷിക്കുന്നു. ‘റഫറണ്ടം ആക്ട്’ പ്രകാരം വോട്ടെടുപ്പ് നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നാണ് വിഘടനവാദികളുടെ വാദം.

ഒപ്പുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ വിഷയം നിയമസഭയുടെ പരിഗണനയ്ക്ക് വരും. തുടർന്ന് സർക്കാർ ഇത് ഒരു പ്രത്യേക സമിതിക്ക് വിടും. ഈ നീക്കം വിജയിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ഒക്ടോബറിൽ ആൽബർട്ടയിലെ ജനങ്ങൾ ബാലറ്റ് പേപ്പറിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടി വരും. വിഘടനവാദികളുടെ ആവശ്യത്തിനൊപ്പം തന്നെ, കാനഡയിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ‘ഫോറെവർ കനേഡിയൻ’ (Forever Canadian) എന്ന കൂട്ടായ്മയും സജീവമാണ്. മുൻ ഡെപ്യൂട്ടി പ്രീമിയർ തോമസ് ലുക്കാസക്കിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗം കാനഡയ്ക്കൊപ്പം നിൽക്കാൻ നാലര ലക്ഷത്തിലധികം പേരുടെ പിന്തുണ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ആൽബർട്ടയിൽ രാഷ്ട്രീയ പോരാട്ടം കടുക്കുമെന്ന് ഇതോടെ ഉറപ്പായി.

Will Canada split? Alberta to leave the country; Millions take to the streets demanding separation

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Millions take to the streets demanding separation
Ad 1
Ad 2
Ad 3
Ad 4

Related Posts

എലികളിൽ നിന്ന് പടരുന്ന ‘ഹന്റാവൈറസ്’; എന്താണ് ലക്ഷണങ്ങൾ? എങ്ങനെ പ്രതിരോധിക്കാം? അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ
Canada

എലികളിൽ നിന്ന് പടരുന്ന ‘ഹന്റാവൈറസ്’; എന്താണ് ലക്ഷണങ്ങൾ? എങ്ങനെ പ്രതിരോധിക്കാം? അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ

by Canada Varthakal
May 4, 2026
ബി.സിയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ: നാടുകടത്തിയ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
Canada

ബി.സിയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ: നാടുകടത്തിയ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

by Canada Varthakal
May 4, 2026
മേരി സൈമൺ സ്ഥാനമൊഴിയുന്നു, കാനഡയ്ക്ക് പുതിയ ഗവർണർ ജനറൽ; പ്രഖ്യാപനം ചൊവ്വാഴ്ച
Canada

മേരി സൈമൺ സ്ഥാനമൊഴിയുന്നു, കാനഡയ്ക്ക് പുതിയ ഗവർണർ ജനറൽ; പ്രഖ്യാപനം ചൊവ്വാഴ്ച

by Canada Varthakal
May 4, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.