Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

Canada Varthakal by Canada Varthakal
September 21, 2026
in Alberta
Reading Time: 1 min read
health centre

health centre

എയർഡ്രി : കാൽഗറിയുടെ വടക്കുള്ള പ്രമുഖ നഗരമായ എയർഡ്രിയിലെ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ഹെൽത്ത് സെന്റർ പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. ‘എയർഡ്രി കവലന്റ് ഹെൽത്ത് സെന്റർ’ എന്ന പേരിൽ നിർമ്മിക്കുന്ന പദ്ധതിയിൽ ഒരു അടിയന്തര പരിചരണ-പ്രസവകേന്ദ്രവും, പ്രൈമറി സർജിക്കൽ ആൻഡ് അംബുലേറ്ററി കെയർ സെന്ററും ഉൾപ്പെടും. ജീവന് ഭീഷണിയില്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്കും പ്രസവ അനുബന്ധ സേവനങ്ങൾക്കുമായുള്ള കേന്ദ്രത്തിൽ പ്രതിവർഷം 1,000 പ്രസവങ്ങളും 30,000-ത്തിലധികം അടിയന്തര ചികിത്സാ സന്ദർശനങ്ങളും കൈകാര്യം ചെയ്യാനാകും. സർജിക്കൽ സെന്റർ വഴി വർഷത്തിൽ 10,000 ശസ്ത്രക്രിയകൾ നടത്താനും സാധിക്കും.

GCMS AD 2

എയർഡ്രിയിലെ കുടുംബങ്ങൾക്ക് ഇത് വലിയൊരു മുന്നേറ്റമാണെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് അഭിപ്രായപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ കേന്ദ്രം ‘കവലന്റ് വെൽനസ് കമ്മ്യൂണിറ്റി’യുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ്. എയർഡ്രി വേഗത്തിൽ വളരുന്ന നഗരമായതിനാൽ ഈ സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ചും വ്യക്തമാക്കി. മുൻപ് ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾക്ക് തടസ്സമായി നിന്നത് ആൽബർട്ട ഹെൽത്ത് സർവീസസിന്റെ (AHS) കൃത്യമായ ആസൂത്രണമില്ലായ്മയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

അതേസമയം, പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോഴും ഇത് ഒരു പൂർണ്ണ സജ്ജമായ ആശുപത്രിയല്ലെന്ന് ‘ഫ്രണ്ട്സ് ഓഫ് മെഡികെയർ’ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഗാലോവേ വിമർശിച്ചു. എമർജൻസി റൂം, ഡയാലിസിസ്, രാത്രികാല കിടത്തിച്ചികിത്സ എന്നിവയ്ക്ക് ഈ സെന്ററിൽ സൗകര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പദ്ധതിയുടെ മൊത്തം നിർമ്മാണച്ചെലവും കൃത്യമായ ടൈംലൈനും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ആശുപത്രി വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും പ്രീമിയർ സ്മിത്ത് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Albertacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.