Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ലോംഗ് ലേക്കിനെ വിഴുങ്ങി കാട്ടുതീ: വായു ഗുണനിലവാരം മോശം, ശ്വാസം മുട്ടി ജനം, അനപ്പോളിസ് കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു! 

Canada Varthakal by Canada Varthakal
August 16, 2025
in Nova Scotia
Reading Time: 1 min read
An excavator clears a fire break at the edge of a wildfire in West Dalhousie

ctv

വെസ്റ്റ് ഡൽഹൗസിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് അനപ്പോളിസ് കൗണ്ടി മുനിസിപ്പാലിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ ദിവസങ്ങളായി തുടരുന്ന കാട്ടുതീ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു.

അടിയന്തരാവസ്ഥ ഏഴ് ദിവസത്തേക്ക് ആയിരിക്കും. ഈ സമയങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നതിനും നിരോധനമുണ്ട്.
ലോംഗ് ലേക്ക് തീപിടുത്തം (Long Lake Fire) വെസ്റ്റ് ഡൽഹൗസിയിലെ ലോംഗ് ലേക്ക് കാട്ടുതീ ഏകദേശം 406 ഹെക്ടറിൽ നിന്ന് 807 ഹെക്ടറായി വർധിച്ചു.

ADVERTISEMENT

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ (DNR) 44 അഗ്നിശമന സേനാംഗങ്ങളും 30 പ്രാദേശിക അഗ്നിശമന സേനാംഗങ്ങളുമാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. തീ അണക്കാൻ രണ്ട് ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. മിന്നലാണ് തീപിടുത്തത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീയണയ്ക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.

തീപിടുത്തം ശക്തമായതോടെ വെസ്റ്റ് ഡൽഹൗസി റോഡിലെ 4094 മുതൽ 5315 വരെയുള്ള വീടുകളിലെ ആളുകളെ വ്യാഴാഴ്ച ഒഴിപ്പിച്ചു. പിന്നീട്, വ്യാഴാഴ്ച രാത്രി കൂടുതൽ ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ഡൽഹൗസി റോഡ് മുതൽ 484 മോഴ്‌സ് റോഡ് വരെയുള്ള വീടുകൾ, വെസ്റ്റ് ഡൽഹൗസി റോഡിലെ 4530 മുതൽ 6186 വരെയുള്ള വീടുകൾ, തോൺ റോഡിലെ 2648 മുതൽ 3408 വരെയുള്ള വീടുകൾ, മെഡിക്രാഫ്റ്റ് ലെയിനിലെ 122, 126, 126 (യൂണിറ്റ് 2) എന്നീ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചു.

മൊത്തം 107 വീടുകളിൽ നിന്നുള്ള ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മിഡിൽടണിലെ (Middleton) നോവ സ്കോഷ്യ കമ്യൂണിറ്റി കോളേജ് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
വായു ഗുണനിലവാരം അനപ്പോളിസ് കൗണ്ടിയിൽ പടർന്നു പിടിച്ച തീപിടുത്തം കാരണം വായുവിന്റെ നിലവാരം വളരെ മോശമാണ്. അതിനാൽ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. ഇവർ കായികപരമായ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വൈദ്യസഹായം തേടണമെന്നും അധികാരികൾ നിർദേശിക്കുന്നു.

കൂടാതെ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടാനും എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. അഗ്നിശമന നിയമങ്ങൾ കാട്ടുതീ നിയന്ത്രിക്കാൻ പ്രവിശ്യയിലുടനീളം തുറന്ന തീയിടുന്നത്, പടക്കം പൊട്ടിക്കുന്നത്, കാടുകളിലേക്ക് പ്രവേശിക്കുന്നത് എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 25,000 ഡോളർ വരെ പിഴ ചുമത്തും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 1-833-806-1515 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Wildfire engulfs Long Lake: Air quality is poor, people are suffocating, state of emergency declared in Annapolis County!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്
Nova Scotia

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
July 25, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026
Friendship and Creative Collaboration: 'Club Inclusion' Hosts Summer Camp in Halifax
Nova Scotia

സൗഹൃദവും ക്രിയേറ്റീവ് കൂട്ടുക്കെട്ടും: ഹാളിഫാക്സിൽ വേനൽക്കാല ക്യാമ്പുമായി ‘ക്ലബ് ഇൻക്ലൂഷൻ’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.