Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യു.എസ് വിസ വൈകുമെന്ന പേടി വേണ്ട! കാനഡയിൽ ഇന്റർവ്യൂ 10 ദിവസത്തിനകം; വരുന്നു പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം

Canada Varthakal by Canada Varthakal
August 21, 2026
in Canada
Reading Time: 1 min read
New US Visa Early Appointments Now Available Across Canada

New US Visa Early Appointments Now Available Across Canada

ഓട്ടവ: കാനഡയിലുള്ള യു.എസ് വിസ അപേക്ഷകർക്ക് ആശ്വാസമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ പുതിയ തീരുമാനം. ഓട്ടവയിലെ യു.എസ് എംബസിയിലും കാനഡയിലെ മറ്റ് യു.എസ് കോൺസുലേറ്റുകളിലും വിസ ഇന്റർവ്യൂ വേഗത്തിൽ ലഭ്യമാക്കുന്ന പെയ്ഡ് എക്സ്പെഡൈറ്റ് വിസ അപ്പോയിന്റ്മെന്റ് സർവീസ് പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ചു. 2026 ഓഗസ്റ്റ് 18 മുതൽ നിലവിൽ വന്ന ഈ ആനുകൂല്യം 2026 ഡിസംബർ 31 വരെ ലഭ്യമാകും. കാനഡയ്ക്ക് പുറമെ മെക്സിക്കോ, കൊളംബിയ, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലാണ് ഈ പൈലറ്റ് പദ്ധതി നിലവിലുള്ളത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കായുള്ള B-1, B-2 വിസ അപേക്ഷകർക്കാണ് ഈ അവസരം. നിലവിലെ 185 യു.എസ് ഡോളർ അപേക്ഷാ ഫീസിന് പുറമെ 750 യു.എസ് ഡോളർ അധികമായി നൽകിയാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ഇന്റർവ്യൂ സ്ലോട്ട് സ്വന്തമാക്കാം. അതുകൊണ്ട് തന്നെ ആകെ കുറഞ്ഞ ചെലവ് 935 യു.എസ് ഡോളറാണ്. കാനഡയിലുള്ള പെർമനന്റ് റെസിഡന്റുമാർ, വിദേശ വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ എന്നിവർക്ക് ഇത് പ്രയോജനപ്പെടുത്താം. എന്നാൽ കനേഡിയൻ പൗരന്മാർക്ക് പൊതുവേ വിസ ആവശ്യമില്ലാത്തതിനാലും, ഇന്റർവ്യൂ ഇളവുള്ള വിസ പുതുക്കലുകാർക്ക് അഭിമുഖം വേണ്ടാത്തതിനാലും ഇവർക്ക് ഈ സേവനം ബാധകമല്ല.

ADVERTISEMENT

ആദ്യം DS-160 ഫാം പൂരിപ്പിച്ച് സമർപ്പിച്ച ശേഷം regular 185 ഡോളർ ഫീസടച്ച് സാധാ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. തുടർന്ന് ഓൺലൈൻ അക്കൗണ്ടിൽ പ്രവേശിച്ച് Request Expedite എന്നതിലെ Paid Expedite ഓപ്ഷൻ വഴി ലഭ്യമായ സ്ലോട്ട് തെരഞ്ഞെടുക്കാം. സ്ലോട്ട് തെരഞ്ഞെടുത്താൽ 10 മിനിറ്റിനുള്ളിൽ 750 ഡോളർ ഫീസ് അടച്ചു ബുക്കിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.

 READ MORE : ഒൻ്റാരിയോയിലാണോ താമസം, പുതിയ വാടക നിയമങ്ങൾ വരുന്നു:അറിയേണ്ട പ്രധാന മാറ്റങ്ങൾ ഇതാ

എന്നാൽ ഈ തുക നൽകിയതുകൊണ്ട് മാത്രം വിസ ലഭിക്കുമെന്ന് ഉറപ്പില്ല. സാധാരണ അപേക്ഷകർക്കുള്ള അതേ സുരക്ഷാ പരിശോധനകളും യോഗ്യതാ മാനദണ്ഡങ്ങളും തന്നെയാണ് ഇവരുടേയും കാര്യത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കൂടാതെ അപ്പോയിന്റ്മെന്റ് സ്ഥിരീകരിച്ചാൽ പിന്നീട് തീയതി മാറ്റാനോ റീഷെഡ്യൂൾ ചെയ്യാനോ സാധിക്കില്ല. ഏതെങ്കിലും കാരണത്താൽ അപ്പോയിന്റ്മെന്റ് ഉപേക്ഷിച്ചാലോ വിസ നിരസിക്കപ്പെട്ടാലോ ഈ 750 ഡോളർ തിരികെ ലഭിക്കുകയുമില്ല. ടൊറന്റോ, വൻകൂവർ തുടങ്ങിയ നഗരങ്ങളിൽ സാധാരണ വിസ അപ്പോയിന്റ്മെന്റുകൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, അടിയന്തിരമായി യു.എസിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഈ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം വലിയ സഹായമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadaCanada Immigrationcanada malayalam newscanada newsDonald Trump
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.