ഓട്ടവ: കാനഡയിൽ മലയാളി വിദ്യാർത്ഥി അന്തരിച്ചു. അങ്കമാലി മൂക്കന്നൂർ കോക്കുന്ന് അഞ്ചാം വാർഡിൽ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകൻ ജെസ്വിൻ (19) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരച്ചടങ്ങുകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ലിബി ജോഷിയാണ് അമ്മ. ജെസ്ലിൻ ജോഷിയാണ് സഹോദരൻ.
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
Continue Reading





