Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

സുരക്ഷാ ഭീഷണി: ഇംഗ്ലണ്ടിലെ വ്യോമതാവളങ്ങളിൽ നിന്ന് 13 യുഎസ് സൈനിക വിമാനങ്ങൾ മാറ്റി

Canada Varthakal by Canada Varthakal
November 10, 2026
in World
Reading Time: 1 min read
US Air Force aircraft in flight.

The US has relocated 13 aircraft from an airbase in England following a security threat.

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ ‘ആർഎഎഫ് മിൽഡൻഹാളിൽ’ നിന്ന് അമേരിക്കൻ സൈനിക വിമാനങ്ങൾ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ആക്രമണ ഭീഷണിയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്നാണ് ഈ നടപടി. വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും ഓസ്പ്രേ വിമാനങ്ങളും ഉൾപ്പെടെ 13 സൈനിക വിമാനങ്ങളാണ് കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലെ ബേസുകളിലേക്ക് മാറ്റിയത്. ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ ഉറവിടത്തെക്കുറിച്ചോ അമേരിക്കന്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

IMG 20261109 140157 851 1 2

ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണ് വിമാനങ്ങള്‍ മാറ്റാന്‍ കാരണമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങള്‍ മാറ്റിയത് മുന്‍കരുതല്‍ നടപടിയാണെന്നും ഭീഷണികളോട് പ്രതികരിക്കാന്‍ യുഎസ് സൈന്യം സജ്ജമാണെന്നും ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ADVERTISEMENT

വിമാനങ്ങള്‍ മാറ്റിയതില്‍ സ്ഥിരമായി മില്‍ഡന്‍ഹാളില്‍ നിലയുറപ്പിച്ചവയും താല്‍ക്കാലികമായി എത്തിയവയും ഉള്‍പ്പെടുന്നു. ഓസ്‌പ്രേ വിമാനങ്ങളും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങളും ഇതിലുണ്ടായിരുന്നു. താവളത്തിലെ സുരക്ഷാ ജാഗ്രതാ നിലവാരം രണ്ടാമത്തെ ഉയര്‍ന്ന തലമായ എഫ്പിസിഒഎന്‍ ചാര്‍ലിയിലേക്ക് ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന സംഭവമോ രഹസ്യാന്വേഷണ വിവരമോ ലഭിക്കുമ്പോഴാണ് ഈ ജാഗ്രതാ നിലവാരം പ്രഖ്യാപിക്കുന്നത്.

ALSO READ: യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; നിരവധി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ഇതിന് മുമ്പ് സെപ്റ്റംബറിലും ബ്രിട്ടനിലെ മറ്റൊരു അമേരിക്കന്‍ നിയന്ത്രിത വ്യോമതാവളമായ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍നിന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍ മാറ്റിയിരുന്നു. ഇറാനുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഭീകരാക്രമണ ഗൂഢാലോചനയെക്കുറിച്ച് ബ്രിട്ടീഷ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു നടപടി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി ഈ താവളത്തില്‍നിന്ന് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ സുരക്ഷയുടെ ഭാഗമായി പുറത്തുവിടാനാകില്ലെന്നാണ് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്.

സെപ്റ്റംബര്‍ 27-ന് ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിലേക്ക് നീങ്ങുകയായിരുന്ന മൂന്ന് സംശയാസ്പദ വാനുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘US Relocates 13 Aircraft from RAF Mildenhall’

Tags: world news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

canada airport
World

വിമാനത്താവളങ്ങളുടെ സുരക്ഷാ വിവരങ്ങൾ ശേഖരിച്ചെന്ന് ആരോപണം; ചൈനീസ് വിദ്യാർഥി യുഎസിൽ കുറ്റം നിഷേധിച്ചു

by Canada Varthakal
November 10, 2026
Donald Trump and Netanyahu
World

‘അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ നിലനിൽക്കില്ലായിരുന്നു’; ഇറാൻ യുദ്ധച്ചെലവ് ഇസ്രയേൽ തിരികെ നൽകണമെന്ന് ഡോണൾഡ് ട്രംപ്

by Canada Varthakal
November 10, 2026
Donald Trump
World

പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷയോ?; ഇറാനുമായുള്ള യുദ്ധം ഫലത്തിൽ അവസാനി അവസാനിച്ചെന്ന് ട്രംപ്

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.