Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷയോ?; ഇറാനുമായുള്ള യുദ്ധം ഫലത്തിൽ അവസാനി അവസാനിച്ചെന്ന് ട്രംപ്

Canada Varthakal by Canada Varthakal
November 10, 2026
in World
Reading Time: 1 min read
Donald Trump

തെഹ്‌റാന്‍: ഇറാനെതിരെയുള്ള സൈനിക സംഘർഷം ഫലത്തിൽ അവസാനിച്ചതായും സ്ഥിതിഗതികൾ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് അനുകൂലമായി നീങ്ങുകയാണെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും കരാറിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഗുണപരമായ ചർച്ചകളാണ് നടന്നതെന്നും ഇരുവിഭാഗവും തമ്മിൽ മാന്യമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷ ഉയർന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും വാൾസ്ട്രീറ്റിലെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

IMG 20261109 140157 851 1 2

സംഘർഷത്തിന് വേഗത്തിൽ പരിഹാരമാകുമെന്ന് പ്രത്യാശിക്കുമ്പോഴും, ആവശ്യമെങ്കിൽ വീണ്ടും സൈനികമായി ഇടപെടാൻ അമേരിക്കൻ സേന പൂർണ്ണ സജ്ജമാണെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി മധ്യപൂർവേഷ്യയിൽ ഒരു വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിച്ചതോടെ മേഖലയിലെ ആകെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയർന്നു. അയൽരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് നിലവിൽ സംഘർഷം കൂടുതൽ വഷളാകാതെ മുന്നോട്ടുപോകാൻ അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആവർത്തിച്ചു.

ADVERTISEMENT

അതേസമയം, അമേരിക്കൻ പ്രസ്താവനകളെ തള്ളി ഇറാൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ചർച്ചകളെക്കുറിച്ച് യുഎസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി, ഇറാൻ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾക്ക് മുന്നിൽ യുഎസ് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇറാനുമായുള്ള അവസാനമില്ലാത്ത യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും കുറ്റപ്പെടുത്തി.

ഇതിനിടെ, അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലും സംഘർഷം പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസി പ്രമേയം സമർപ്പിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരായ യുദ്ധത്തിലേക്ക് കടക്കുകയും നിയമവിരുദ്ധമായ ഉത്തരവുകൾ ബോധപൂർവ്വം നടപ്പിലാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം നടക്കുന്നത്.

Trump Says Iran War Is Effectively Over

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Continue Reading
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Donald Trump and Netanyahu
World

‘അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ നിലനിൽക്കില്ലായിരുന്നു’; ഇറാൻ യുദ്ധച്ചെലവ് ഇസ്രയേൽ തിരികെ നൽകണമെന്ന് ഡോണൾഡ് ട്രംപ്

by Canada Varthakal
November 10, 2026
Gaza mudslide
World

ഗാസയിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിഞ്ഞ് നാല് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു, രണ്ടുപേരെ കാണാതായി

by Canada Varthakal
November 9, 2026
Poland mass shooting
World

പോളണ്ടിനെ നടുക്കി കൂട്ടവെടിവെപ്പ്: ആറ് മരണം; അക്രമിയും കൊല്ലപ്പെട്ടു, ഭീകരവാദ ബന്ധത്തിൽ അന്വേഷണം

by Canada Varthakal
November 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.