Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ കുറയ്ക്കുമെന്ന് സെനറ്റര്‍ സൂസന്‍ കോളിന്‍സ്

Canada Varthakal by Canada Varthakal
October 23, 2026
in Canada
Reading Time: 1 min read
US Senator Susan Collins speaks to reporters.

US announces tariff relief for select Canadian products.

വാഷിങ്ടണ്‍: കാനഡയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുമെന്ന് യുഎസ് സെനറ്റര്‍ സൂസന്‍ കോളിന്‍സ് അറിയിച്ചു. മെയ്ന്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഈ മാസം അവസാനത്തോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വൈറ്റ് ഹൗസിന്റെ അറിയിപ്പ്.

CT CLIENT WEB ADS doc X 45 4

ബ്ലൂബെറി, ഉരുളക്കിഴങ്ങ്, ആപ്പിള്‍, കടല്‍പ്പായല്‍ എന്നിവയുടെ ഉല്‍പ്പാദകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും പാക്കിങ് വസ്തുക്കള്‍ക്കും ഇളവ് ലഭിക്കുമെന്ന് കോളിന്‍സ് വ്യക്തമാക്കി. പേപ്പര്‍ ബോക്‌സുകള്‍, പ്ലാസ്റ്റിക് പാക്കിങ് വസ്തുക്കള്‍, ശീതീകരണ ഉപകരണങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തരംതിരിക്കുന്ന യന്ത്രങ്ങള്‍ എന്നിവയും ഇളവ് ലഭിക്കുന്നവയുടെ പട്ടികയിലുണ്ട്. പ്ലൈവുഡ്, ചില പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, പാക്കിങ് ബോക്‌സുകള്‍ എന്നിവയുടെ തീരുവയും ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ചില വാല്‍വുകള്‍, കാര്‍പ്പറ്റുകള്‍, മാലിന്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്തും.

ADVERTISEMENT

കാനഡയുമായുള്ള വ്യാപാര കരാര്‍ ഉടന്‍ സാധ്യമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് തീരുവയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കാനഡ കരാറിനായി ശ്രമിക്കുന്നുണ്ടെന്നും ചര്‍ച്ചകളില്‍ യുഎസിനാണ് മുന്‍തൂക്കമെന്നും ട്രംപ് പറഞ്ഞു. ഓഗസ്റ്റില്‍ വ്യാപാര ചര്‍ച്ചകള്‍ തകര്‍ന്നതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ALSO READ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% തീരുവ; നിയമപോരാട്ടവുമായി യുഎസ് ഭക്ഷ്യ ഇറക്കുമതി കമ്പനി

ഇളവുകള്‍ വലിയ സാമ്പത്തിക മാറ്റമുണ്ടാക്കില്ലെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്ന് മുന്‍ യുഎസ് കനേഡിയന്‍ അംബാസഡര്‍ ഫ്രാങ്ക് മക്കെന്ന അഭിപ്രായപ്പെട്ടു. തീരുവ ബാധിച്ച മെയ്ന്‍ സംസ്ഥാനത്തെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.

അതേസമയം, യുഎസുമായി നല്ല വിശ്വാസത്തോടെ ചര്‍ച്ച നടത്താന്‍ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. അമേരിക്ക തയ്യാറാണെങ്കില്‍ കരാറില്‍ ഉടന്‍ ഒപ്പിടാമെന്നും ആവശ്യമെങ്കില്‍ മാസങ്ങളോ അതിലധികമോ കാത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 മാര്‍ച്ചില്‍ കാനഡയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ ഇത് 50 ശതമാനമായി ഉയര്‍ത്തി. ഇതിന് മറുപടിയായി യുഎസില്‍ നിന്നുള്ള 27.6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്ക് കാനഡയും തിരിച്ചടി തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘US Cuts Tariffs on Select Canadian Products’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

influenza in Canada
Canada

മുൻവർഷത്തെ അപേക്ഷിച്ച് കാനഡയിൽ ഇൻഫ്ലുവൻസ പനി പടരുന്നു: വാക്സിൻ നേരത്തെ എടുക്കാൻ മുന്നറിയിപ്പ്

by Canada Varthakal
November 6, 2026
Air Creebec data breach
Canada

ഹാക്കർമാരുടെ കണ്ണിൽ വിമാനക്കമ്പനികളും; കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തു; എയർ ക്രീബെകിൽ വൻ വിവരച്ചോർച്ച!

by Canada Varthakal
November 6, 2026
telecom scam
Canada

ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘പണി കിട്ടും’; 24 കോടിയുടെ ഓൺലൈൻ തട്ടിപ്പ് പൊളിച്ചടുക്കി ടൊറന്റോ പോലീസ്!

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.