ടൊറന്റോയിൽ ടെലികോം കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 24 കോടി രൂപ (2.9 ദശലക്ഷം ഡോളർ) തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. വ്യാഴാഴ്ചയാണ് ഈ വൻ തട്ടിപ്പ് ശ്രമം നടത്തിയത്.
പ്രദേശത്ത് ഇന്റർനെറ്റ് വേഗത കൂട്ടുകയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരൻ വയോധികനെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് കമ്പ്യൂട്ടർ പരിശോധിക്കാനെന്ന പേരിൽ ‘അൾട്രാ വ്യൂവർ’ എന്ന റിമോട്ട് ആക്സസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. കമ്പ്യൂട്ടറിൽ വൈറസാണെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ശേഷം, പണം പരിശോധിക്കാനെന്ന വ്യാജേന ഓൺലൈൻ ബാങ്കിംഗ് തുറക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ എഡ്മണ്ടൻ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇരയുടെ വീട്ടിലെത്തുകയായിരുന്നു. തട്ടിപ്പുകാരനുമായി വീഡിയോ കോളിൽ സംസാരിച്ച് പണം കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീട്ടിലെത്തിയത്. ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കി നൽകിയതോടെ പോലീസ് ഇടപെട്ട് പണമിടടപാടുകൾ തടഞ്ഞു. പോലീസ് ഇടപെടുന്നത് കണ്ട് തട്ടിപ്പുകാരൻ കോൾ കട്ട് ചെയ്ത് മുങ്ങി.
അപരിചിതരുടെ നിർദ്ദേശപ്രകാരം കമ്പ്യൂട്ടറുകളിൽ റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും അപരിചിതർ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ വഴി ഒരിക്കലും ഓൺലൈൻ ബാങ്കിംഗ് ഉപയോഗിക്കരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





