Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Air Canada Miraculous Landing: ആകാശത്ത് വെച്ച് ഇന്ധനം തീർന്നു, എഞ്ചിൻ നിലച്ചു; എയർ കാനഡയുടെ അത്ഭുത ‘റേസ്‌ട്രാക്ക്’ ലാൻഡിങ്

Canada Varthakal by Canada Varthakal
November 6, 2026
in Canada
Reading Time: 1 min read
Air Canada

Air Canada

1983 ജൂലൈ 23-ന് എയർ കാനഡയുടെ ഫ്ലൈറ്റ് 143 (ബോയിങ് 767) മോൺട്രിയോളിൽ നിന്ന് ഓട്ടവ വഴി എഡ്മിന്റണിലേക്ക് പറക്കുമ്പോഴാണ് വ്യോമയാന ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ സംഭവങ്ങളിലൊന്ന് അരങ്ങേറിയത്. ഒരു ചെറിയ കണക്കുകൂട്ടൽ പാളിയത് കാരണം 41,000 അടി ഉയരത്തിൽ വെച്ച് പൂർണ്ണമായി ഇന്ധനം തീർന്ന ഒരു വിമാനത്തെ 17 മിനിറ്റോളം ഗ്ലൈഡ് ചെയ്യിച്ച് ഒരു ജനനിബിഡമായ റേസിങ് ട്രാക്കിൽ പൈലറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.


ദുരന്തത്തിന് വഴിവെച്ച കിലോ ഗ്രാം – പൗണ്ട് ആശയക്കുഴപ്പം

ADVERTISEMENT

അപകടത്തിന്റെ തുടക്കം മോൺട്രിയൽ വിമാനത്താവളത്തിൽ നിന്നായിരുന്നു. വിമാനത്തിലെ ഡിജിറ്റൽ ഫ്യുവൽ ഗേജ് (FQIS) തകരാറിലായിരുന്നതിനാൽ ഇന്ധനത്തിന്റെ അളവ് ‘ഡ്രിപ്സ്റ്റിക്’ (Dripstick) ഉപയോഗിച്ച് ലിറ്ററിൽ നേരിട്ട് അളക്കുകയായിരുന്നു.

അക്കാലത്ത് എയർ കാനഡ തങ്ങളുടെ വിമാനങ്ങളെല്ലാം ഇംപീരിയൽ അളവുകളിൽ നിന്ന് മെട്രിക് സിസ്റ്റത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ബോയിങ് 767 വിമാനത്തിൽ ഇന്ധനം കിലോ ഗ്രാമിലാണ് കണക്കാക്കേണ്ടിയിരുന്നത്. എന്നാൽ ജീവനക്കാർക്ക് കണക്കുകൂട്ടലിൽ വലിയൊരു തെറ്റുപറ്റി, ലിറ്ററിനെ കിലോ ഗ്രാമിലേക്ക് മാറ്റാൻ 0.8 കൊണ്ട് ഗുണിക്കുന്നതിന് പകരം, പൗണ്ട് അളവുകളിലെ 1.77 കൊണ്ട് അവർ ഗുണിച്ചു.

ഇതിനാൽ എഡ്മിന്റണിലേക്ക് പറക്കാൻ 22,300 കിലോ ഗ്രാം (49,200 പൗണ്ട്) ഇന്ധനം വേണ്ട സ്ഥാനത്ത് വെറും 10,100 കിലോ ഗ്രാം (22,300 പൗണ്ട്) ഇന്ധനം മാത്രമാണ് വിമാനത്തിൽ നിറച്ചത്. അതായത് ആവശ്യമുള്ളതിന്റെ 45% മാത്രം.

മിഡ്-എയറിൽ വെച്ച് നിലച്ച എഞ്ചിനുകൾ

ഒന്റാരിയോയ്ക്ക് മുകളിലൂടെ 41,000 അടി ഉയരത്തിൽ പറക്കുമ്പോൾ കോക്പിറ്റിൽ ഇന്ധനം കുറയുന്നതായി മുന്നറിയിപ്പ് വന്നു. തുടക്കത്തിൽ ഫുവൽ പമ്പിന്റെ തകരാറാണെന്ന് കരുതിയ പൈലറ്റുമാർ ലാന്റിം​ഗ് വിന്നിപെഗിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ മിനിറ്റുകൾക്കകം വിമാനത്തിന്റെ രണ്ട് പ്രാറ്റ് & വിറ്റ്നി (Pratt & Whitney) എഞ്ചിനുകളും പൂർണ്ണമായി നിലച്ചു.

എഞ്ചിൻ പ്രവർത്തനം നിലച്ചതോടെ ഡിസ്പ്ലേകൾ ഓഫായി. മെയിൻ ജനറേറ്ററുകൾ ഓഫായതോടെ കോക്പിറ്റിലെ സ്ക്രീനുകൾ ബ്ലാങ്ക് ആയി. ഹൈഡ്രോളിക് പ്രഷർ നിലച്ചതോടെ വിമാനത്തിന്റെ നിയന്ത്രണങ്ങൾ നഷ്ടമായി. ഈ ഘട്ടത്തിൽ വിമാനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ചെറിയ പ്രൊപ്പല്ലറായ ‘RAT’ വായു പ്രവാഹത്താൽ കറങ്ങുകയും, വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നിലനിർത്താൻ ആവശ്യമായ ഹൈഡ്രോളിക് മർദ്ദം നൽകുകയും ചെയ്തു.

റേസ് ട്രാക്കിലേക്ക് ഒരു ഗ്ലൈഡിങ്

എഞ്ചിൻ തകരാറിലായ വിമാനത്തിന് വിന്നിപെഗ് വരെ എത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഫസ്റ്റ് ഓഫീസർ മോറിസ് ക്വിന്റൽ, താൻ പണ്ട് പരിശീലനം നേടിയിരുന്ന ഗിംലിയിലെ (Gimli) പഴയ സൈനിക വ്യോമസേനാ താവളത്തിലേക്ക് വിമാനം തിരിച്ചു.

എന്നാൽ ആ സൈനിക താവളം ആ സമയത്ത് ഒരു സ്പോർട്സ് കാർ റേസിങ് ട്രാക്കായി മാറ്റപ്പെട്ടിരുന്നുവെന്ന വിവരം പൈലറ്റുമാർക്ക് അറിയില്ലായിരുന്നു. ലാൻഡിങ് നടത്താൻ തുടങ്ങിയ ദിവസം റൺവേയിൽ ധാരാളം കാണികളും റേസിങ് കാറുകളും ഉണ്ടായിരുന്നു.

പൈലറ്റായ ക്യാപ്റ്റൻ റോബർട്ട് പിയേഴ്സൺ മുൻപ് ഗ്ലൈഡർ വിമാനങ്ങൾ പറത്തി നല്ല പരിചയമുള്ള ആളായിരുന്നു. റൺവേയോട് അടുക്കുമ്പോൾ വിമാനം വളരെ ഉയരത്തിലും ഉയർന്ന വേഗതയിലുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എഞ്ചിൻ ഇല്ലാത്തതിനാൽ സ്പീഡ് കുറയ്ക്കാനുള്ള ഫ്ലാപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നില്ല.

തുടർന്ന് പിയേഴ്സൺ പാസഞ്ചർ വിമാനങ്ങളിൽ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന ‘Forward Slip’ (വിമാനം വായുവിൽ വശങ്ങളിലേക്ക് ചരിച്ച് വായു പ്രതിരോധം കൂട്ടുന്ന രീതി) എന്ന തന്ത്രം ഉപയോഗിച്ച് വേഗത കുറച്ചു.

ജീവൻ രക്ഷിച്ച അത്ഭുത ലാൻഡിങ്

മാനുവൽ ഗ്രാവിറ്റി സിസ്റ്റം ഉപയോഗിച്ച് ലാൻഡിങ് ഗിയർ താഴേക്ക് ഇറക്കിയെങ്കിലും വിമാനത്തിന്റെ മുൻ ഭാഗത്തെ ഗിയർ ലോക്കായില്ല. വിമാനം റൺവേ തൊട്ടതോടെ മുൻവശത്തെ ഗിയർ തകർന്ന് മുന്നിലെ ഭാ​ഗം റൺവേയിൽ ഉരഞ്ഞു നീങ്ങി. റൺവേയ്ക്ക് നടുവിലുണ്ടായിരുന്ന സ്റ്റീൽ ഗാർഡ്റെയിലിൽ തട്ടി ഉരഞ്ഞത് വിമാനത്തിന്റെ വേഗത വേഗത്തിൽ കുറയ്ക്കാനും കാണികളുടെ ഇടയിലേക്ക് വിമാനം കയറാതെ നേരെ നീങ്ങാനും സഹായിച്ചു. റൺവേയിൽ സൈക്കിൾ ചവിട്ടുകയായിരുന്ന രണ്ട് കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തൊട്ടടുത്തുള്ള റേസ് ട്രാക്ക് ജീവനക്കാർ വന്ന് തീ അണച്ചു. റൺവേയിൽ തൊട്ട് 3,000 അടിക്ക് ഉള്ളിൽ വിമാനം സുരക്ഷിതമായി നിന്നു. വിമാനത്തിലുണ്ടായിരുന്ന 61 യാത്രക്കാരും 8 ജീവനക്കാരുമടക്കം 69 പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ: ജോലിയില്ല! കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കനേഡിയൻ ഏവിയേഷൻ സേഫ്റ്റി ബോർഡിന്റെ അന്വേഷണത്തിൽ ജീവനക്കാരുടെ പരിശീലനക്കുറവും കിലോ ഗ്രാം / പൗണ്ട് അളവുകളിലെ ആശയക്കുഴപ്പവുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.

‘ഗിംലി ഗ്ലൈഡർ’ (C-GAUN) എന്ന് പിന്നീട് പേരുവന്ന ഈ വിമാനം അവിടെത്തന്നെ വെച്ച് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും എയർ കാനഡയുടെ സർവീസിലേക്ക് കൊണ്ടുവരുകയും 2008 വരെ സർവീസ് തുടരുകയും ചെയ്തു.

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Job Losses and Unemployment Rate
Canada

Canad Unemployment Rate: ജോലിയില്ല! കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

by Canada Varthakal
November 6, 2026
COVID-19 Vaccination
Canada

Canda New COVID Vaccine: ഒറ്റ ഇഞ്ചക്ഷനിൽ പനിയും കോവിഡും തടയാം; മോഡേണ കോംബോ വാക്സിന് കാനഡയിൽ അംഗീകാരം

by Canada Varthakal
November 6, 2026
Black Friday paperbag
Canada

ബ്ലാക്ക് ഫ്രൈഡേ ധമാക്ക നവംബർ ആദ്യം തന്നെ; വൻ ഓഫറുകളുമായി വ്യാപാരികൾ

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.