ടൊറന്റോ: യുഎസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാരുടെ മൊബൈല്‍ ഫോണുകള്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാകുമെന്ന് കുടിയേറ്റ നിയമ വിദഗ്ധര്‍. അതിർത്തിയിൽ യാത്രക്കാരുടെ ഫോൺ പരിശോധിക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. അതിനാല്‍ യുഎസിലേക്ക് പോകുന്നവര്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

2026 ജനുവരി മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കുന്നതില്‍ യുഎസ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചതായി ടൊറന്റോയിലെ അഭിഭാഷകന്‍ ജോയല്‍ സാന്‍ഡലുക് പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാം. കനേഡിയന്‍ വിമാനത്താവളങ്ങളില്‍ യുഎസ് കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ നടക്കുന്ന സ്ഥലങ്ങളിലും ഇത്തരം പരിശോധനകള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവയുള്‍പ്പെടെ ഫോണിലെ വിവിധ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചേക്കാം. യാത്രക്കാരന്‍ യുഎസിലേക്ക് പോകുന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം സംബന്ധിച്ച് സംശയം ഉണ്ടാക്കുന്ന വിവരങ്ങളാണോ എന്നതും പരിശോധിക്കാം. ഉദാഹരണത്തിന്, സന്ദര്‍ശകനാണെന്ന് പറഞ്ഞുച്ചെല്ലുന്ന ഒരാള്‍ക്ക് യുഎസില്‍ ജോലി ചെയ്യാനോ സ്ഥിരമായി താമസിക്കാനോ പദ്ധതിയുണ്ടോ എന്നതിന്റെ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചേക്കാം.
ALSO READ: വേർപിരിഞ്ഞാൽ ലാഭം? ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ സാമ്പത്തികമായി നേട്ടമുണ്ടകുമെന്ന് ATC
ഫോണ്‍ പരിശോധിക്കാന്‍ പാസ്വേഡ് നല്‍കാന്‍ യാത്രക്കാരന് വിസമ്മതിക്കാം. എന്നാല്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയാത്തതാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയാല്‍ യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാമെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് ആസ്ഥാനമായുള്ള കുടിയേറ്റ അഭിഭാഷകന്‍ ലിയോണാര്‍ഡ് ഡി. എം. സോണ്ടേഴ്‌സ് പറഞ്ഞു. ഫോണുകള്‍ പിടിച്ചെടുക്കാനും സാധിക്കും. എന്നാല്‍ ഇത് അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച് ആശങ്കയുള്ളവര്‍ സെന്‍സിറ്റീവ് വിവരങ്ങളുള്ള ഫോണ്‍ യാത്രയില്‍ കൊണ്ടുപോകാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് സോണ്ടേഴ്‌സ് നിര്‍ദേശിച്ചു. യാത്രക്കാര്‍ അതിര്‍ത്തിയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കണമെന്നും സാന്‍ഡലുക് പറഞ്ഞു.
സ്യൂട്ട്കേസ് ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങള്‍ പരിശോധിക്കുന്നതുപോലെ മൊബൈല്‍ ഫോണും പരിശോധിക്കപ്പെടാമെന്ന് യാത്രക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘US Border Phone Checks for Canadians’




