വിക്ടോറിയ: ഒക്ടോബര്‍ 24-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോമിനിയം യൂണിറ്റുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നും നിലവിലെ സ്പെകുലേഷന്‍, വാകന്‍സി നികുതികള്‍ വര്‍ധിപ്പിക്കുമെന്നും ബി.സി. എന്‍ഡിപി നേതാവ് ഡേവിഡ് എബി അറിയിച്ചു. ഭവനവിലയും വാടകയും നിയന്ത്രിക്കാനും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിക്കാനുമാണ് നിര്‍ദേശിച്ച നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് എബി പറഞ്ഞു.

ബേണ്‍ബിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് എബി പദ്ധതി പ്രഖ്യാപിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ടും ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന, വില്‍ക്കപ്പെടാത്ത കോണ്ടോ യൂണിറ്റുകള്‍ക്കാണ് പുതിയ നികുതി ബാധകമാകുക.
നികുതിയുടെ പ്രാരംഭ നിരക്ക് രണ്ട് ശതമാനമായിരിക്കും. തുടര്‍ന്ന് ഓരോ വര്‍ഷവും യൂണിറ്റ് വില്‍ക്കാതെ കിടക്കുമ്പോള്‍ നികുതി നിരക്കില്‍ ഒരു ശതമാനം വീതം വര്‍ധനയുണ്ടാകും. ഇതിലൂടെ ഏകദേശം 5,000 കോണ്ടോ യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് എബിയുടെ കണക്ക്.
ALSO READ: ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കി PEI ; ജനങ്ങൾക്ക് ആശ്വാസമായി സർക്കാറിന്റെ പുതിയ തീരുമാനം
ഡെവലപ്പര്‍മാര്‍ വില ഉയരുന്നത് കാത്ത് ആയിരക്കണക്കിന് യൂണിറ്റുകള്‍ കൈവശം വയ്ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനും ഉയര്‍ന്ന തുക നല്കേണ്ടിവരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് എബി പറഞ്ഞു.
നിലവിലെ സ്പെകുലേഷനും വാകന്‍സി നികുതിയും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബി.സി.യിലെ ആഭ്യന്തര ഉടമകള്‍ക്ക് നികുതി രണ്ട് ശതമാനമായും വിദേശ ഉടമകള്‍ക്ക് അഞ്ച് ശതമാനമായും ഉയര്‍ത്താനാണ് നിര്‍ദേശം.
ഒഴിവായി കിടക്കുന്ന വീടുകള്‍ ഭവനവിപണിയിലെത്തിക്കാനും വിദേശ ഉടമകളോ വിദേശ വരുമാനമുള്ളവരോ നികുതി സംവിധാനത്തിലേക്ക് ന്യായമായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കാനുമാണ് മുന്‍ എന്‍ഡിപി സര്‍ക്കാര്‍ സ്പെകുലേഷനും വാകന്‍സി നികുതിയും കൊണ്ടുവന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘B.C. to Tax Unsold New Condos’




