സാസ്‌കറ്റൂൺ: സാസ്‌കറ്റൂൺ ആസ്ഥാനമായുള്ള ഒരു ഡിസ്റ്റിലറിക്ക് അവരുടെ വിസ്‌കി നിർമ്മാണത്തിലെ അസാധാരണമായ ‘ഏജിംഗ്’ പ്രക്രിയയിലൂടെ ‘ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി നിർമ്മാതാവ്’ (Worldwide Whisky Producer of the Year) എന്ന പദവി ലഭിച്ചു. സസ്‌കച്ചെവാനിലെ കാലാവസ്ഥയെ വിസ്‌കി നിർമ്മാണത്തിന്റെ അവിഭാജ്യ ഘടകമാക്കിയ ബ്ലാക്ക് ഫോക്‌സ് ഫാം & ഡിസ്റ്റിലറിയാണ് (Black Fox Farm & Distillery) 2025-ലെ ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ്‌സ് കോമ്പറ്റീഷൻ (IWSC) പുരസ്‌കാരം കരസ്ഥമാക്കിയത്.
അവാർഡ് നേട്ടത്തിന്റെ രഹസ്യം
വിസ്‌കിയുടെ അന്തിമ രൂപീകരണത്തിനായി ബാരലുകൾ വയർഹൗസുകളിൽ സൂക്ഷിക്കുന്ന പരമ്പരാഗത രീതിക്ക് വിപരീതമായി, ബ്ലാക്ക് ഫോക്‌സ് അവരുടെ വിസ്‌കി നിറച്ച ബാരലുകൾ കൃഷിയിടത്തിൽ തുറന്ന സ്ഥലത്ത് വെച്ചാണ് ‘ഏജ്’ ചെയ്യുന്നത്. സാസ്‌കച്ചെവാനിലെ വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടും, ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രിയിൽ താഴെയുള്ള കൊടുംതണുപ്പും, മാറിമറിയുന്ന കാറ്റും ഈ ബാരലുകൾക്ക് നേരിടേണ്ടിവരുന്നു.
താപനിലയിലെ ഈ വലിയ വ്യതിയാനം കാരണം, വിസ്‌കി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ, മരത്തടിയുടെ അംശം വേഗത്തിലും ശക്തമായും വിസ്‌കിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഈ അതുല്യമായ രീതിയാണ് വിസ്‌കിക്ക് ലോകത്ത് മറ്റെങ്ങും ലഭ്യമല്ലാത്ത രുചി നൽകുന്നത്.
“എല്ലാ ബാരലുകളും പുറത്ത് സൂക്ഷിക്കുന്ന ഏക ഡിസ്റ്റിലറി ഞങ്ങളാണ്. ഓരോ സീസണും ഞങ്ങളുടെ വിസ്‌കിയുടെ ഒരു ചേരുവയായി മാറുന്നു,” എന്ന് ബ്ലാക്ക് ഫോക്‌സ് സഹസ്ഥാപകനും ഡിസ്റ്റിലറുമായ ജോൺ കോട്ട് പറഞ്ഞു.ഐറിഷ് വിസ്‌കിയായ ബുഷ്‌മില്ലസ്, ഫ്രാൻസിലെ സെൽറ്റിക് വിസ്‌കി ഡിസ്റ്റിലറി ഉൾപ്പെടെയുള്ള ലോകോത്തര ബ്രാൻഡുകളെ പിന്തള്ളിയാണ് ബ്ലാക്ക് ഫോക്‌സ് ഈ നേട്ടം കൈവരിച്ചത്.
ബ്ലാക്ക് ഫോക്‌സിന്റെ മറ്റ് ഉൽപ്പന്നങ്ങളായ ‘ബ്ലാക്ക് ഫോക്‌സ് ഹാസ്‌കാപ്പ് ജിൻ’ (Black Fox Haskap Gin) 99 പോയിന്റോടെ സ്പിരിറ്റ് ഗോൾഡ് ഔട്ട്‌സ്റ്റാൻഡിംഗ് പുരസ്‌കാരവും, മറ്റ് രണ്ട് വിസ്‌കികൾ ഗോൾഡ് പുരസ്‌കാരവും നേടി. ഈ ലോകോത്തര വിജയം ബ്ലാക്ക് ഫോക്‌സിന്റെ വിസ്‌കികൾക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു. നിലവിൽ യു.കെ., ജർമ്മനി, ചൈന, യു.എ.ഇ എന്നിവിടങ്ങളിലേക്ക് ഈ വിസ്‌കി കയറ്റുമതി ചെയ്യുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Unique aging process earns Saskatoon distillery ‘best-in-the-world’ title






