Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയുടെ വസ്തു പണയപ്പെടുത്തി റിക്രൂട്ട്‌മെന്റ് സ്ഥാപനം കവർന്നത് ലക്ഷങ്ങൾ

Canada Varthakal by Canada Varthakal
November 13, 2026
in Kerala
Reading Time: 1 min read
UK job scam

UK job scam

കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ വസ്തു പണയപ്പെടുത്തി പണം തട്ടി. സംഭവത്തിൽ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കമ്മീഷൻ നടപടി. പരാതിക്കാരിക്ക് 19.49 ലക്ഷം രൂപ തിരികെ നൽകാൻ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

IMG 20261109 140157 851 1 3

ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്‌സും ഐഇഎൽടിഎസ് (IELTS) പരീക്ഷയും പാസായ യുവതി 2022-ൽ ഫേസ്ബുക്ക് പരസ്യം കണ്ടാണ് സ്ഥാപനത്തെ സമീപിച്ചത്. യുകെയിലേക്ക് ജോലി വിസ ശരിയാക്കാൻ 13.50 ലക്ഷം രൂപയാണ് സ്ഥാപനം ആവശ്യപ്പെട്ടത്. പണമില്ലെന്ന് അറിയിച്ചതോടെ, സ്ഥാപനത്തിലെ ഒരാളുടെ പേരിലുള്ള കെഎസ്എഫ്ഇ (KSFE) ചിട്ടിയിൽ യുവതിയുടെ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാൻ നിർദ്ദേശിച്ചു. വിദേശത്ത് ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയെന്നായിരുന്നു വാഗ്ദാനം.

ADVERTISEMENT

Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ

ഇത് വിശ്വസിച്ച് രേഖകൾ നൽകിയ യുവതിയുടെ വസ്തുവിൽ നിന്ന് 20 ലക്ഷം രൂപയുടെ വായ്പയാണ് സ്ഥാപനം എടുത്തത്. ഇതിൽ 1.10 ലക്ഷം രൂപ മാത്രമാണ് യുവതിക്ക് ലഭിച്ചത്. ബാക്കി 18.89 ലക്ഷം രൂപ സ്ഥാപനവും കൂട്ടാളികളും കൈവശപ്പെടുത്തി. വിസ നൽകാതിരിക്കുകയും ഫോൺ കോളുകൾ എടുക്കാതിരിക്കുകയും ചെയ്തതോടെ യുവതി പോലീസിലും തുടർന്ന് ഉപഭോക്തൃ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.

സ്ഥാപനം വായ്പ തിരിച്ചടവ് മുടക്കിയതോടെ കെഎസ്എഫ്ഇ യുവതിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മീഷനിൽ ഹാജരാകാൻ സ്ഥാപന പ്രതിനിധികൾ തയ്യാറായില്ല. സേവനത്തിലെ വീഴ്ചയും വഞ്ചനയും വ്യക്തമായതോടെ, കൈവശപ്പെടുത്തിയ 18.89 ലക്ഷം രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാൻ ഒക്ടോബർ 15-ലെ ഉത്തരവിൽ കമ്മീഷൻ നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: kerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Kerala Raises ₹30 Crore for Three Brothers with SMA
Kerala

കൈകോർത്ത് കേരളം, സമാഹരിച്ചത് 30 കോടിയിലധികം; എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും

by Canada Varthakal
November 26, 2026
Kerala fake e-challan scam
Kerala

മൊബൈലിൽ ഇ-ചലാൻ സന്ദേശം എത്തിയോ? ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

by Canada Varthakal
November 24, 2026
Kerala Plans New Cosmetic Sales Licence Rules
Kerala

സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇനി ലൈസൻസ് നിർബന്ധം; പുതിയ നീക്കവുമായി ആരോഗ്യവകുപ്പ്

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.