പോർട്ടേജ് ലാ പ്രേരി: മാനിറ്റോബയിലുള്ള പോർട്ടേജ് ലാ പ്രേരി എയർപോർട്ടിൽ എയർഷോയ്ക്കിടെ ചെറു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റൺവേയിൽ നിന്ന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 4:10-ഓടെയാണ് സംഭവം.
വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൈലറ്റ് ടേക്ക്-ഓഫ് ഉപേക്ഷിച്ച് വിമാനം സുരക്ഷിതമായി നിർത്താൻ ശ്രമിച്ചെങ്കിലും റൺവേയുടെ അറ്റത്തുനിന്ന് നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 61-കാരനായ പൈലറ്റിനും 54-കാരിയായ യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
സംഭവത്തെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് കാനഡയിലെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനെയും (TSB) വിവരം അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









