ഓട്ടവ: കാനഡയിൽ വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള 10 പ്രധാന സാമ്പത്തിക ആനുകൂല്യങ്ങളും ധനസഹായങ്ങളും സെപ്റ്റംബർ മാസം അവസാനിക്കുന്നതിന് മുൻപായി അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ജനങ്ങൾക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ സംയുക്തമായാണ് ഈ തുക വിതരണം ചെയ്യുന്നത്. സെപ്റ്റംബർ 23 നും 29 നും ഇടയിലുള്ള തീയതികളിലായാണ് സർക്കാരുകൾ ഈ പത്ത് പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
പെൻഷൻകാർക്കും ഭിന്നശേഷിക്കാർക്കും മുൻ സൈനികർക്കുമുള്ള ഫെഡറൽ സഹായങ്ങൾ ഈ ആഴ്ചയിൽ വിതരണം ചെയ്യും. കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് (GIS), ന്യൂഫൗണ്ട്ലാന്റ് ആനുകൂല്യങ്ങൾ എന്നിവ സെപ്റ്റംബർ 25-നാണ് അക്കൗണ്ടുകളിലേക്ക് എത്തുക. ഇതിൽ സി.പി.പി വഴി പരമാവധി 1,507.65 ഡോളർ വരെയും, ഒ.എ.എസ് വഴി പ്രായത്തിനനുസരിച്ച് 751.97 മുതൽ 827.17 ഡോളർ വരെയും പ്രതിമാസം ലഭിക്കും. കൂടാതെ, വെറ്ററൻ ഡിസബിലിറ്റി പെൻഷൻ സെപ്റ്റംബർ 28-നാണ് വിതരണം ചെയ്യുന്നത്.
Also Read : കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്
വിവിധ പ്രവിശ്യകളിലെ സാമ്പത്തിക സഹായ പദ്ധതികൾ വഴി സെപ്റ്റംബർ 23, 29 തീയതികളിൽ തുക വിതരണം ചെയ്യും. ബി.സി ഇൻകം ആൻഡ് ഡിസബിലിറ്റി അസിസ്റ്റൻസ്, ആൽബർട്ട സീനിയേഴ്സ് ബെനഫിറ്റ് എന്നിവ സെപ്റ്റംബർ 23-നും, ഒന്റാറിയോ ഡിസബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP), ഒന്റാറിയോ വർക്സ് എന്നിവ സെപ്റ്റംബർ 29-നും വിതരണം ചെയ്യും. തുക നേരിട്ട് ബാങ്കിൽ എത്താൻ വൈകുന്ന പക്ഷം കുറഞ്ഞത് 5 മുതൽ 10 പ്രവൃത്തി ദിവസങ്ങൾ വരെ കാത്തിരുന്ന ശേഷമേ ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെടാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









