റെജീന: ദക്ഷിണ-കിഴക്കൻ സസ്കാച്ചവാനിലും മാനിറ്റോബയുടെ ചില ഭാഗങ്ങളിലും ശക്തമായ ടൊർണാഡോയ്ക്കും (ചുഴലിക്കാറ്റ്) കനത്ത ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എൻവയോൺമെന്റ് കാനഡയാണ് ഇത് സംബന്ധിച്ച കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റുകൾക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എസ്റ്റെവൻ, കാൺഡഫ്, മൂസോമിൻ തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും ഈ ടൊർണാഡോ ബാധിക്കുക.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റിനും, 9 സെന്റിമീറ്റർ വരെ വ്യാസമുള്ള വലിയ ആലിപ്പഴ വീഴ്ചയ്ക്കും, 50 മില്ലിമീറ്ററിലധികം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സസ്കാച്ചവാനും മാനിറ്റോബയ്ക്കും ഇടയിലുള്ള അതിർത്തി മേഖലയിൽ രൂപപ്പെടുന്ന കനത്ത കാലാവസ്ഥാ വ്യതിയാനം വൈകുന്നേരം വരെ നീണ്ടുനിന്നേക്കാം. വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രകൃതിക്കും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഈ ചുഴലിക്കാറ്റിന് ശേഷിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ടൊർണാഡോ മുന്നറിയിപ്പ് ഉണ്ടായാൽ ജനങ്ങൾ ഉടൻ തന്നെ വീടുകളുടെയോ സുരക്ഷിതമായ കെട്ടിടങ്ങളുടെയോ ഏറ്റവും താഴത്തെ നിലയിലേക്ക് മാറിയോ, ബേസ്‌മെന്റ്, ബാത്ത്റൂം, അല്ലെങ്കിൽ ജനലുകളില്ലാത്ത ഉൾമുറികൾ എന്നിവടങ്ങളിൽ അഭയം പ്രാപിച്ചോ സുരക്ഷിതരാകേണ്ടതാണ്. മൊബൈൽ ഹോമുകൾ, വാഹനങ്ങൾ, ടെന്റുകൾ, ട്രെയിലറുകൾ എന്നിവയിൽ കഴിയുന്നവർ ഉടൻ തന്നെ സുരക്ഷിതമായ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ ഉള്ളവർക്ക് മറ്റ് മാർഗ്ഗങ്ങളില്ലെങ്കിൽ താഴ്ന്ന കിടങ്ങുകളിലോ കുഴികളിലോ കിടന്ന് തല ഭാഗം കൈകൾ കൊണ്ട് മറച്ചുപിടിച്ച് അവശിഷ്ടങ്ങൾ തലയിൽ വീഴാതെ സംരക്ഷിക്കണം. തടാകങ്ങളിലോ മറ്റ് ജലാശയങ്ങളിലോ ഉള്ളവർ അടിയന്തിരമായി കരയിലേക്ക് മടങ്ങാനും സുരക്ഷിത കേന്ദ്രങ്ങൾ തേടാനും നിർദ്ദേശമുണ്ട്.
പ്രവിശ്യയുടെ മധ്യ, ദക്ഷിണ, കിഴക്കൻ മേഖലകളിൽ പരക്കെ കനത്ത ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റെജീന, കൊറോണാക്ക്, നിപ്പാവിൻ തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവിടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള കാറ്റിനും 4 സെന്റിമീറ്റർ വലുപ്പമുള്ള ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. ആകാശത്ത് കറുത്ത വലിയ മേഘങ്ങളോ, ഭീതിജനകമായ ഇരമ്പൽ ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും സമയം കളയാതെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ വിഭാഗം ആവശ്യപ്പെട്ടു.
Tornado, severe thunderstorm watches in place for south and east Saskatchewan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





