ഒട്ടാവ: കനേഡിയൻ പാർലമെന്റിൽ ജനപ്രതിനിധികൾ പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ ഉപയോഗിക്കുന്നത് വലിയ ചർച്ചയാകുന്നു. സഭയിൽ എംപിമാർ നടത്തുന്ന പ്രസംഗങ്ങളിൽ 20 ശതമാനവും എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ‘ദി ഇക്കണോമിസ്റ്റ്’ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ‘പാൻഗ്രാം’ എന്ന എഐ പരിശോധനാ ടൂൾ ഉപയോഗിച്ചാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് സാങ്കേതികവിദ്യയുടെ ഉപയോഗത്തെ ചൊല്ലി ജനപ്രതിനിധികൾക്കിടയിൽ ഭിന്നത ഉടലെടുത്തത്.

ജനങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കേണ്ട എംപിമാർ ഇത്തരം വഴിപാടുകൾ നടത്തുന്നത് ശരിയല്ലെന്ന് ലിബറൽ പാർട്ടി എംപിയായ ഗ്രെഗ് ഫെർഗസ് പറഞ്ഞു. എന്നാൽ എല്ലാവരും ഇന്ന് എഐ ഉപയോഗിക്കുന്നുണ്ടെന്നും സൂക്ഷിച്ച് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്നുമാണ് കൺസർവേറ്റീവ് പാർട്ടി എംപി സാന്ദ്ര കോബെനയുടെ അഭിപ്രായം. എംപിമാരുടെ വാർത്താശേഖരണത്തിന് ഇത് ഏറെ സഹായിക്കുന്നുണ്ടെന്നാണ് ഇത് അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ALSO READ: യു.എസ് ഏജൻസി വെബ്‌സൈറ്റുകളിൽ എഐ ബോട്ടുകളുടെ നുഴഞ്ഞുകയറ്റം; വിശദീകരണവുമായി ഓപ്പൺഎഐ
എഐ ഉപയോഗം വ്യാപകമായിട്ടുണ്ടാകാമെങ്കിലും മനുഷ്യന്റെ വികാരങ്ങൾ പ്രസംഗത്തിൽ കൊണ്ടുവരാൻ കമ്പ്യൂട്ടറിന് കഴിയില്ലെന്ന് കൺസർവേറ്റീവ് അംഗമായ ലൂക് ബെർത്തോൾഡ് വ്യക്തമാക്കി. പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ ഉപയോഗിച്ചിട്ടുണ്ടെന്ന വാദം ചില എംപിമാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. സ്വന്തം ആശയങ്ങൾക്ക് പകരം കമ്പ്യൂട്ടർ ഉണ്ടാക്കുന്ന വാചകങ്ങൾ പാർലമെന്റിൽ വായിക്കുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണോ എന്ന ചർച്ചയാണ് കാനഡയിൽ ഇപ്പോൾ ശക്തമാകുന്ന മറ്റൊരു കാര്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Canadian MPs Divided Over AI Use’




