ടൊറന്റോ: ടയർ മാറ്റുന്നതിനായി എത്തിയവർക്ക് തിരിച്ചടിയായി ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ തോൺഹില്ലിലുള്ള ടയർ ഷോപ്പ് പ്രവർത്തനം നിർത്തി. 34 ഡോൺകാസ്റ്റർ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ‘ദി ടയർ ഡിപ്പോ ആൻഡ് ഓട്ടോ സർവീസസ്’ എന്ന സ്ഥാപനമാണ് പൂട്ടിയത്. വേനൽക്കാല ടയറുകൾ സൂക്ഷിക്കാനായി നൽകിയ നിരവധി ഉപഭോക്താക്കളുടെ ടയറുകളും റിമ്മുകളും നിലവിൽ ഷോപ്പിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്.
ഫോൺ വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് കടയിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ വിവരം ഉപഭോക്താക്കൾ അറിയുന്നത്. 20 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ മുൻവാതിലിൽ ‘ഔട്ട് ഓഫ് ബിസിനസ്’ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ടയറുകൾ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപഭോക്താക്കൾ കടയുടെ വാതിലിൽ സന്ദേശങ്ങൾ പതിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കടയുടമയെയും കെട്ടിട ഉടമയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭ്യമായില്ലെന്ന് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ വിപണി വിലയനുസരിച്ച് ടയറുകളും റിമ്മുകളും മാറ്റുന്നതിന് 1,500 മുതൽ 3,000 ഡോളർ വരെ ചിലവ് വരുമെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവിനായതിനാൽ സ്ഥാപനം പൂട്ടിയാലും ടയറുകൾ തിരികെ നൽകാൻ ഉടമകൾ ബാധ്യസ്ഥരാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. ചില ടയറുകൾ കടയിലും മറ്റുള്ളവ പുറത്തെ ഗോഡൗണുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത് എന്നത് ടയറുകൾ കണ്ടെത്തുന്നത് സങ്കീർണ്ണമാക്കുമെന്നും വിലയിരുത്തലുണ്ട്.
Tire changers face a tough task! 20-year-old shop closes, owner sinks; thousands of dollars lost
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



