Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോ കോൺഡോയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 45 ലക്ഷം ഡോളറിന്റെ കൊക്കെയ്ൻ

Canada Varthakal by Canada Varthakal
August 8, 2026
in Toronto
Reading Time: 1 min read
ടൊറന്റോ കോൺഡോയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 45 ലക്ഷം ഡോളറിന്റെ കൊക്കെയ്ൻ

ഒട്ടാവ: ഒന്റാറിയോയിൽ ഏകദേശം 4.5 മില്യൺ ഡോളർ (45 ലക്ഷം ഡോളർ) വിലമതിക്കുന്ന കൊക്കെയ്‌നും ലക്ഷക്കണക്കിന് ഡോളർ പണവും പിടിച്ചെടുത്തതായി കാനേഡിയൻ അധികൃതർ അറിയിച്ചു. ഗോൾഡൻ ഹോഴ്സ്‌ഷൂ” (Golden Horseshoe) എന്ന പേരിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വൻ മയക്കുമരുന്ന് ശൃംഖല തകർത്തത്.
ജൂലൈ 8-ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) ഉൾപ്പെടെയുള്ള ഏജൻസികൾ ടൊറന്റോയിലെ ഒരു കോൺഡോയിൽ പരിശോധന നടത്തി. കൊക്കെയ്ൻ സംഭരിക്കാനും വിതരണത്തിനായി തയ്യാറാക്കാനും ഈ കോൺഡോ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം.

പരിശോധനയിൽ 170 കിലോഗ്രാമിലധികം കൊക്കെയ്ൻ പിടിച്ചെടുത്തതായും, സംഭവസ്ഥലത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സമീപ പ്രദേശത്ത് നിന്ന് മൂന്നാമത്തെ പ്രതിയെയും കസ്റ്റഡിയിലെടുത്തതായും വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് ഹാമിൽട്ടണിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് ഏകദേശം 1.65 ലക്ഷം ഡോളർ പണവും, Proceeds of Crime Act പ്രകാരം ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ADVERTISEMENT

ഹാമിൽട്ടൺ സ്വദേശികളായ ടോണി വാൻ ലെ (39), കോൺഗ് ക്വാങ് വാൻ (38), ബ്രാന്റ്ഫോർഡിലെ ഹായ് താൻ ഹോ ട്രാൻ (41) എന്നിവർക്കെതിരെ Controlled Drugs and Substances Act പ്രകാരം മയക്കുമരുന്ന് കടത്തിനായി കൈവശം വച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. കേസുകൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
ആർസിഎംപിക്കൊപ്പം ടൊറന്റോ പൊലീസ് സർവീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), ബ്രാന്റ്ഫോർഡ്, ഹാമിൽട്ടൺ, നയാഗ്ര റീജിയണൽ പൊലീസ് എന്നിവയും അന്വേഷണത്തിൽ പങ്കെടുത്തു.

സംഘടിത കുറ്റകൃത്യങ്ങളുടെ പ്രധാന ലക്ഷ്യം സാമ്പത്തിക ലാഭമാണെങ്കിലും, അനധികൃത മയക്കുമരുന്ന് കടത്ത് രാജ്യത്തുടനീളമുള്ള സമൂഹങ്ങളിൽ ലഹരി ഉപയോഗം, അക്രമം, ചൂഷണം എന്നിവ വർധിപ്പിച്ച് പൊതുസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ആർസിഎംപി ഇൻസ്പെക്ടർ ലൂസിയോ ഡി സിമോൺ മുന്നറിയിപ്പ് നൽകി.

Massive drug bust in Toronto condo; $4.5 million worth of cocaine seized

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗ്രേറ്റർ ടൊറന്റോ ഭവന വിപണിയിൽ മന്ദഗതി: ജൂലൈയിൽ വിലയിലും വിൽപനയിലും ഇടിവ്
Toronto

ഗ്രേറ്റർ ടൊറന്റോ ഭവന വിപണിയിൽ മന്ദഗതി: ജൂലൈയിൽ വിലയിലും വിൽപനയിലും ഇടിവ്

by Canada Varthakal
August 6, 2026
ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
Toronto

ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

by Canada Varthakal
August 3, 2026
ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം
Canada

ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.