Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ കടക്കൽ കടുപ്പം!; താത്കാലിക തൊഴിലാളികളുടെയും വിദ്യാർഥികളുടെയും വരവ് കുത്തനെ കുറഞ്ഞു

Canada Varthakal by Canada Varthakal
September 25, 2025
in Immigration
Reading Time: 1 min read
Canadian-flag

ഒട്ടാവ: കാനഡയിൽ താത്കാലിക താമസക്കാരായി എത്തുന്നവരുടെ എണ്ണത്തിൽ 2025 ജൂലൈ മാസത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. 2024 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ തൊഴിലാളികളുടെ വരവിൽ 37% കുറവും, വിദ്യാർഥികളുടെ വരവിൽ 55% കുറവുമാണ് ഉണ്ടായിരിക്കുന്നത്. താത്കാലിക താമസക്കാരുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5% താഴെയായി നിലനിർത്താനുള്ള ഫെഡറൽ സർക്കാരിന്റെ നയപരമായ ശ്രമങ്ങളാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ.

ആകെ 20,550 പുതിയ തൊഴിലാളികളും വിദ്യാർഥികളുമാണ് കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഈ വർഷം കുറവായെത്തിയത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 2024-നെ അപേക്ഷിച്ച് 2,35,070 പുതിയ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

രാജ്യത്ത് നിലവിൽ പഠനാനുമതിയുള്ള വിദേശ പൗരന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോൾ, തൊഴിൽ പെർമിറ്റുള്ളവരുടെ എണ്ണം നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വിദ്യാർഥി പെർമിറ്റ് എണ്ണം കുറയുന്നതും തൊഴിൽ പെർമിറ്റ് എണ്ണം കൂടുന്നതും സ്വാഭാവികമാണ്. കാരണം, നിരവധി അന്താരാഷ്ട്ര വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (PGWP) നേടി കാനഡയിൽ തുടരുന്നതിനാലാണ് ഈ മാറ്റം. ഏകദേശം നാല് വർഷം മുൻപ് പഠനാനുമതി നൽകുന്നത് കുറച്ചതിന്റെ പൂർണ്ണമായ ഫലം തൊഴിൽ പെർമിറ്റുകളുടെ കാര്യത്തിൽ വരാനിരിക്കുന്നതേയുള്ളൂ.

താത്കാലിക താമസക്കാരുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിൽ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമാണ്. ഈ മാസം കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിവർ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2025 ജനുവരി മുതൽ ജൂൺ വരെ 1,05,000 TFWP പെർമിറ്റുകൾ നൽകിയെന്ന പോളിവറുടെ വാദം തെറ്റാണ്. ഈ കണക്കിൽ പുതുക്കലുകളും ഉൾപ്പെടുന്നു. യഥാർത്ഥത്തിൽ പുതിയതായി എത്തിയവർ 33,700 മാത്രമാണ്.കൂടാതെ, കാനഡയിലെ താത്കാലിക തൊഴിലാളികളുടെ എണ്ണം കൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് TFWP അല്ല, മറിച്ച് ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമാണ് (IMP) എന്ന് വിദ​ഗ്ധരായ ആളുകൾ ചൂണ്ടിക്കാട്ടുന്നു. 2026-ൽ IMP വഴിയുള്ള പുതിയ തൊഴിലാളികളുടെ എണ്ണം 55% കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2024-ന്റെ തുടക്കം മുതൽ നടപ്പിലാക്കിയ ഇമ്മിഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങൾ കാരണം കാനഡയിലെ ജനസംഖ്യാ വളർച്ച കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പറയുന്നു. 2025 ജനുവരി 1 മുതൽ ഏപ്രിൽ 1 വരെ രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണത്തിൽ 61,111 കുറവുണ്ടാവുകയും, മൊത്തം ജനസംഖ്യയിൽ 0.0% വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തുകയും ചെയ്തത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Temporary resident arrivals in Canada continue to decline

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Canada

Express Entry എക്സ്പ്രസ് എൻട്രിയിൽ മാറ്റങ്ങൾ വരുമോ? സിസ്റ്റം പൊളിച്ചെഴുതാൻ ആർ.ബി.സിയുടെ 7 പ്രധാന നിർദ്ദേശങ്ങൾ

by Canada Varthakal
September 8, 2026
canada passport
Immigration

Canada Citizenship കനേഡിയൻ പൗരത്വം വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ്: അപേക്ഷകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 7, 2026
NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.