ബെൽവില്ലെ : ബെൽവില്ലെയിലെ സിനഗോഗ് മുന്നിൽ പൊലീസിന് നേരെ വെടിയുതിർത്ത കേസിലെ പ്രധാന പ്രതി മരിച്ചതായി റിപ്പോർട്ട്. ക്വിന്റേ വെസ്റ്റ് സ്വദേശിയായ ഷാൻ വാർഡ് (29) ആണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഞായറാഴ്ച രാത്രി യോം കിപ്പൂർ പ്രാർത്ഥനകൾക്കായി വിശ്വാസികൾ സിനഗോഗിൽ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. ട്രക്കിലെത്തിയ ഷാൻ വാർഡ് തന്റെ പക്കലുണ്ടായിരുന്ന ഷോട്ട്ഗൺ ഉപയോഗിച്ച് പള്ളിക്ക് പുറത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കോൺസ്റ്റബിൾ ജെഫ് സ്മിത്തിന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
പ്രതി ഷാൻ വാർഡ് മുൻ കനേഡിയൻ സായുധ സേന (CAF) അംഗമായിരുന്നുവെന്ന് സൈനിക വക്താവ് സ്ഥിരീകരിച്ചു. 2017 ജൂലൈ മുതൽ 2022 ജൂൺ വരെ പ്രിൻസസ് പട്രീഷ്യസ് കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയിൽ കോർപ്പറലായി ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതൊരു ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് SIU വക്താവ് ക്രിസ്റ്റി ഡെനെറ്റ് പ്രതികരിച്ചു. സംഭവത്തെ തുടർന്ന് മേഖലയിലെ ആരാധനാലയങ്ങൾക്ക് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









