Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Canada Varthakal by Canada Varthakal
May 21, 2026
in Prince Edward Island
Reading Time: 1 min read
സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

ചാർലറ്റൗൺ: ചാർലറ്റൗണിന് സമീപം ഡൺസ്റ്റാഫ്നേജിൽ (Dunstaffnage) സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയെയാണ് അമിതവേഗതയിലെത്തിയ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു പ്രദ്ദേശത്തെ ഞെട്ടിച്ച ദുരന്തം. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2026 05 19 at 9.19.36 AM

വ്യാഴാഴ്ച രാവിലെ കൃത്യം 7:55 ഓടെയാണ് അപകടത്തെക്കുറിച്ചുള്ള അടിയന്തര 911 ഫോൺ കോൾ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ചാർലറ്റൗൺ നഗരത്തിന് പുറത്തുള്ള റൂട്ട് 2 ഹൈവേയിലായിരുന്നു അപകടം. വിദ്യാർത്ഥികളെ കയറ്റാനായി സ്കൂൾ ബസ് വേഗത കുറച്ച് നിർത്താൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡംപ് ട്രക്ക് പാഞ്ഞെത്തിയത്. ബസ് നിർത്തുന്നത് കണ്ട് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കുട്ടിയെ ട്രക്ക് ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് ക്വീൻസ് ഡിസ്ട്രിക്റ്റ് ആർസിഎംപി (RCMP) അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

അപകടവിവരമറിഞ്ഞ് ക്വീൻസ് ഡിസ്ട്രിക്റ്റ് ആർസിഎംപി പൊലീസും ഐലൻഡ് ഇഎംഎസ് (EMS) ആംബുലൻസ് വിഭാഗവും നോർത്ത് ഷോർ ഫയർ ഡിപ്പാർട്ട്‌മെന്റും മിനിറ്റുകൾക്കകം സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ട വാഹനം കുട്ടിയെ ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അപകടസ്ഥലത്തു വച്ച് തന്നെ പാരമെഡിക്സ് സംഘം പ്രാഥമിക ശുശ്രൂഷകൾക്ക് വിധേയനാക്കിയ ശേഷമാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസിൽ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന് ചാർലറ്റൗണിലെ പ്രധാന പാതയായ റൂട്ട് 2-ലൂടെയുള്ള ഗതാഗതം പൊലീസ് പൂർണ്ണമായി നിരോധിച്ചിരുന്നു. ആർസിഎംപിയുടെ പ്രത്യേക അപകട വിശകലന വിദഗ്ധർ (Collision Analyst) സ്ഥലത്തെത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മണിക്കൂറുകൾക്ക് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ട്രക്ക് ഡ്രൈവർ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നതായി സൂചനയില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർസിഎംപി ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് പ്രവാസി സമൂഹത്തിനിടയിലും വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

Student waiting for school bus hit by dump truck

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Student waiting for school bus hit by dump truck
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു
Prince Edward Island

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ
Prince Edward Island

ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ

by Canada Varthakal
July 26, 2026
പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!
Prince Edward Island

പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.