സസ്‌കറ്റൂൺ: സസ്‌കറ്റൂൺ ആസ്ഥാനമായുള്ള ബ്ലാക്ക് ഫോക്സ് ഫാം ആൻഡ് ഡിസ്റ്റിലറിക്ക് ഈ വർഷത്തെ വേൾഡ്‌വൈഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ ബഹുമതി. അന്താരാഷ്ട്ര തലത്തിൽ വിസ്കി വ്യവസായത്തിൽ നിലവിലുള്ള ചിട്ടവട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രീതിയാണ് ഈ സ്ഥാപനത്തെ ലോകോത്തര നേട്ടത്തിന് അർഹമാക്കിയത്. അതിശൈത്യമുള്ള സസ്‌കറ്റൂൺ കാലാവസ്ഥയിൽ വിസ്കി നിറച്ച ബാരലുകൾ കെട്ടിടത്തിനുള്ളിൽ വെക്കാതെ പുറത്ത് സൂക്ഷിച്ച് ‘ഏജ്’ ചെയ്യുന്ന തനത് രീതിയാണ് ഈ അംഗീകാരത്തിന് വഴി തുറന്നത്.
ഈ അസാധാരണമായ പരീക്ഷണത്തെ ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ്സ് കോമ്പറ്റീഷനിലെ (IWSC) വിധികർത്താക്കൾ ഏകകണ്ഠമായി പ്രശംസിച്ചു. ബ്ലാക്ക് ഫോക്സ് ഉടമകളായ ജോൺ കോട്ടും ബാർബ് സ്റ്റെഫാനിഷിൻ-കോട്ടും ഈ രീതി ആദ്യം ആരംഭിച്ചത് സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ കാരണമായിരുന്നു. “പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിക്കാത്തതിനാൽ ബാരലുകൾ പുറത്തിട്ടു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ബാരലുകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്തത് വിസ്കിയുടെ സ്വാദിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി,” ജോൺ കോട്ട് വിശദീകരിച്ചു.
പുറത്ത് വെച്ച് ഏജ് ചെയ്യുന്ന നൂതന ആശയം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തന മികവിനാണ് ഈ പുരസ്കാരം. വിസ്കി നിർമ്മാണത്തിനായുള്ള 95% ധാന്യങ്ങളും സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് ഫോക്സിന്റെ ‘വിളവെടുപ്പ് മുതൽ ഉപഭോക്താവിലേക്ക്’ (Crop-to-connoisseur) എന്ന സമീപനം വിധികർത്താക്കൾ പ്രത്യേകം എടുത്തുപറഞ്ഞു. സുസ്ഥിരതയിലുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയും മികച്ചതായി വിലയിരുത്തി.
ഈ അംഗീകാരം സസ്‌കറ്റൂൺ പ്രദേശത്തിന് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായി ബാർബ് സ്റ്റെഫാനിഷിൻ-കോട്ട് പ്രതികരിച്ചു. ലോകത്തിലെ മികച്ച ധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു പ്രദേശമെന്ന നിലയിൽ, ലോകോത്തര നിലവാരമുള്ള വിസ്കി നിർമ്മിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ഉൽപ്പന്നം പങ്കുവെക്കാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ദമ്പതികൾ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatoon wins world 'whiskey crown': Black Fox Distillery named 'Producer of the Year'!






