സാസ്കറ്റൂൺ: സാസ്കറ്റൂണിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ 21 വയസ്സുകാരൻ അറസ്റ്റിൽ. സ്റ്റോൺബ്രിഡ്ജ് (Stonebridge) പ്രദേശത്ത് സാസ്കറ്റൂൺ പൊലീസ് സർവീസ് ക്രൈം റിഡക്ഷൻ ടീം (CRT) നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നവംബർ 6-ന് വൈകുന്നേരം 4:45 ഓടെ കൊളിഞ്ചുക് ലിങ്കിന്റെ 1100 ബ്ലോക്കിൽ വെച്ചാണ് ടാക്ടിക്കൽ സപ്പോർട്ട് യൂണിറ്റിന്റെ സഹായത്തോടെ സി.ആർ.ടി. (CRT) സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിവസ്തുക്കളും പണവും കണ്ടെടുത്തു. $22,513 കനേഡിയൻ ഡോളർ, 743.2 ഗ്രാം ഫെന്റനിൽ, 552.9 ഗ്രാം മെഥാംഫെറ്റാമൈൻ, 362 ഗ്രാം കൊക്കെയ്ൻ, 750 മില്ലിലിറ്റർ ജിഎച്ച്ബി, മൊബൈൽ ഫോണുകളും മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്ന മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന്, അനധികൃത സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 21 വയസ്സുകാരനെതിരെ കേസെടുത്തിരിക്കുന്നത്. സാസ്കറ്റൂണിൽ നടന്ന മയക്കുമരുന്ന് കടത്ത് അന്വേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ വേട്ടയെന്ന് പൊലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatoon police make major drug bust in Stonebridge






