സാസ്കച്ചെവാൻ: കാനഡയിലെ ഏറ്റവും മികച്ച 10 ദേശീയോദ്യാനങ്ങളുടെ പട്ടികയിൽ സാസ്കച്ചെവാനിലെ പ്രസിദ്ധമായ ഗ്രാസ്‌ലാൻഡ്‌സ് നാഷണൽ പാർക്ക് ഇടം നേടി. ഒന്റാരിയോയിലെ തൗസൻഡ് ഐലൻഡ്‌സ് നാഷണൽ പാർക്ക്, ബ്രിട്ടീഷ് കൊളംബിയയിലെ പസഫിക് റിം നാഷണൽ പാർക്ക് റിസർവ് എന്നിവയ്‌ക്കൊപ്പമാണ് ഗ്രാസ്‌ലാൻഡ്‌സ് പാർക്ക് ഈ നേട്ടം കൈവരിച്ചത്. യുകെ ആസ്ഥാനമായുള്ള ജേർണീസ്കേപ്പ് (Journeyscape) എന്ന സ്ഥാപനമാണ് ഈ പട്ടിക തയ്യാറാക്കിയത്.
റാങ്കിംഗിന് പിന്നിലെ മാനദണ്ഡങ്ങൾ
പാർക്കിന്റെ വലിപ്പം, ഇൻസ്റ്റാഗ്രാം പ്രശസ്തി, സസ്യജന്തുജാലങ്ങളുടെ വൈവിധ്യം, പ്രവേശനക്ഷമത, സന്ദർശകരുടെ അഭിപ്രായങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിംഗ് തീരുമാനിച്ചത്. ഈ പട്ടികയിൽ ഉൾപ്പെട്ട പാർക്കുകളിൽ നാലാമത്തെ വലിയ പാർക്കാണ് ഗ്രാസ്‌ലാൻഡ്‌സ്. ഇതുവരെ ഏകദേശം 1,05,000 സന്ദർശകരാണ് തെക്കൻ സാസ്കച്ചെവാനിലെ ഈ പുൽമേടുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. ഇൻസ്റ്റാഗ്രാമിൽ #GrasslandsNationalParks എന്ന ഹാഷ്‌ടാഗിൽ 14,500-ൽ അധികം തവണ പരാമർശിക്കപ്പെട്ടുകൊണ്ട് ഇൻസ്റ്റാഗ്രാം പോപ്പുലാരിറ്റിയിൽ രണ്ടാം സ്ഥാനവും ഈ പാർക്കിന് ലഭിച്ചു. റോക്ക് ക്രീക്ക്, പ്രാദേശിക പുൽമേടുകൾ എന്നിവയുടെ മനോഹരമായ കാഴ്ചകൾ നൽകുന്ന 11 കിലോമീറ്റർ നീളമുള്ള പാർക്ക് വേയും 14 ഹൈക്കിംഗ് ട്രയലുകളും ഈ ദേശീയോദ്യാനത്തിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatchewan’s National Park ranks among the top 10






