റജീന; റജീന, സസ്കച്ച്വാൻ എന്നിവിടങ്ങളിലെ അത്യാവശ്യമല്ലാത്ത 911 കോളുകൾ മികച്ച രീതിയിൽ വിലയിരുത്തുന്നതിനായി സസ്കച്ച്വാൻ ഹെൽത്ത് അതോറിറ്റി (എസ്.എച്ച്.എ) ഒരു പുതിയ സംവിധാനം അവതരിപ്പിക്കുന്നു. ഈ സംവിധാനപ്രകാരം, അത്യാഹിതമല്ലാത്ത ലക്ഷണങ്ങളുള്ള കോളർമാരെ 911 ഡിസ്പാച്ചർമാർ പ്രത്യേകം പരിശീലനം ലഭിച്ച നഴ്സുമാർക്ക് കൈമാറും. രോഗിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകണോ അതോ കൂടുതൽ അനുയോജ്യമായ പരിചരണ കേന്ദ്രത്തിലേക്ക് നിർദ്ദേശിക്കണോ എന്ന് നഴ്സുമാർ തീരുമാനിക്കും.
“പുതിയ എമർജൻസി കമ്മ്യൂണിക്കേഷൻ നേഴ്സ് സിസ്റ്റം (ECNS) രോഗികൾക്ക് സമയബന്ധിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കുന്നതിലൂടെ അവരെ ഒന്നാമതെത്തിക്കുന്നു. അതേസമയം, മറ്റ് അത്യാഹിതങ്ങളോട് പ്രതികരിക്കാനുള്ള ഇ.എം.എസ്സിന്റെ (EMS – എമർജൻസി മെഡിക്കൽ സർവീസസ്) ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അത്യാഹിത വിഭാഗങ്ങളിലെ ഇ.എം.എസ് ഓഫ്‌ലോഡ് കാലതാമസം കൂടുതൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ജെറമി കോക്രില്‍ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
“മെഡിക്കൽ അത്യാഹിതങ്ങളോട് ഉടനടി പ്രതികരിക്കുന്നതിലും രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും പ്രധാനപ്പെട്ട ജോലി ചെയ്യുന്ന ഞങ്ങളുടെ മുൻനിര ആരോഗ്യ പ്രവർത്തകരോട് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.” പുതിയ ട്രിയേജിംഗ് സാങ്കേതികവിദ്യയും ഉദ്യോഗസ്ഥരും അത്യാഹിത പ്രതികരണം മെച്ചപ്പെടുത്തുകയും രോഗികളുടെ പരിചരണ ആവശ്യകതകൾ നിറവേറ്റുന്നതിന് ബദൽ മാർഗ്ഗങ്ങൾ നൽകുകയും ചെയ്യുമെന്നുെ അവർ വ്യക്തമാക്കി.
കാലക്രമേണ, ഈ സംവിധാനം അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുമെന്നും, അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കായി ഇ.എം.എസ് പ്രതികരണത്തിന് മുൻഗണന നൽകുമെന്നും, മൊത്തത്തിലുള്ള അത്യാഹിത പ്രതികരണ സമയം മെച്ചപ്പെടുത്തുമെന്നും, രോഗികളുടെ ആവശ്യകതകൾക്ക് അനുയോജ്യമായ പരിചരണ മാർഗ്ഗങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി ജെറമി കോക്രില്‍ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
“ഈ പുതിയ സംവിധാനം അത്യാഹിത വിഭാഗങ്ങളിലെ ശേഷി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, അതോടൊപ്പം അത്യാഹിതമല്ലാത്ത രോഗികൾക്ക് ആവശ്യമായ പരിചരണം സുരക്ഷിതമായി, വേണ്ട സമയത്ത്, ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും,” പ്രൊവിൻഷ്യൽ ക്ലിനിക്കൽ ആൻഡ് സപ്പോർട്ട് സർവീസസ് – കമ്മ്യൂണിറ്റി കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ റോഡ് മക്കൻസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
“എമർജൻസി കമ്മ്യൂണിക്കേഷൻ നേഴ്സ് സിസ്റ്റം അത്യാഹിത പരിചരണം ആവശ്യമുള്ള രോഗികൾക്ക് മെച്ചപ്പെട്ട ഫലങ്ങൾ നൽകുന്നതിന് പിന്തുണ നൽകും, അതേസമയം അടിയന്തരമല്ലാത്ത ആവശ്യങ്ങളുള്ള രോഗികൾക്ക് ബദൽ ക്രമീകരണങ്ങളിൽ കൂടുതൽ ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.”
റജീനയിലും സസ്കറ്റൂണിലും എമർജൻസി കമ്മ്യൂണിക്കേഷൻ നേഴ്സ് സിസ്റ്റം സ്ഥാപിക്കുന്നതിനായി സസ്കച്ച്വാൻ സർക്കാർ ഏകദേശം 405,000 ഡോളർ ഒറ്റത്തവണ ഫണ്ടിംഗും, കൂടാതെ വാർഷിക പ്രവർത്തന ചിലവുകൾക്കായി ഏകദേശം 957,000 ഡോളറും നിക്ഷേപിക്കുന്നു.
ECNS-ലെ രജിസ്റ്റർ ചെയ്ത നഴ്സുമാരെ റജീനയിൽ SHA യും, സസ്കറ്റൂണിൽ SHAയുമായി കരാറിലേർപ്പെട്ട മെഡാവി ഹെൽത്ത് സർവീസസ് വെസ്റ്റും (Medavie Health Services West) നിയമിക്കും. “സസ്കറ്റൂൺ നിവാസികൾക്ക് പരിചരണം ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള ഈ സുപ്രധാന സംരംഭത്തിന്റെ ഭാഗമായതിൽ മെഡാവി ഹെൽത്ത് സർവീസസ് വെസ്റ്റിന് അഭിമാനമുണ്ട്,” സീനിയർ ഓപ്പറേഷൻസ് മാനേജർ ആഞ്ചല സെരെഡ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
“എമർജൻസി കമ്മ്യൂണിക്കേഷൻ നഴ്സുമാരെ 911 സംവിധാനത്തിൽ സമന്വയിപ്പിക്കുന്നതിലൂടെ, രോഗികളെ ശരിയായ പരിചരണ നിലവാരവുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കാനും, ഞങ്ങളുടെ അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനും, ഞങ്ങളുടെ പാരാമെഡിക്കുകൾക്ക് ഏറ്റവും അടിയന്തിരമായ അത്യാഹിതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. ഇത് ഞങ്ങളുടെ സമൂഹത്തിലുടനീളം കൂടുതൽ പ്രതികരിക്കുന്ന രോഗി കേന്ദ്രീകൃത ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന കാൽവെപ്പാണെന്ന് അവർ പററഞ്ഞു.”
regina-saskatoon-ecns-911-nurse-triaging
🍁 സാസ്കച്ചെവാൻ വാർത്തകൾക്കായി: https://chat.whatsapp.com/Du3KGLfr1sECFyyPHubeTf






