സെന്റ് ജോൺ : ക്യുബെക്ക് സ്വദേശിയായ കൊലക്കേസ് പ്രതി വിചാരണാ നടപടികൾ ഫ്രഞ്ച് ഭാഷയിൽ വേണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷന് പ്രതിസന്ധിയായി. ഒന്നാം ഡിഗ്രി കൊലക്കേസ് പ്രതിയായ ഡേവ് ഫൗച്ചറിന്റെ കോടതി നടപടികൾ ഫ്രഞ്ച് ഭാഷയിൽ നടത്താൻ പ്രോസിക്യൂട്ടർമാർക്ക് കഴിയാത്തത് നിയമവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. കേസിന്റെ ആദ്യ രണ്ട് ഹിയറിംഗുകളിലും പ്രോസിക്യൂട്ടർമാർക്ക് ഫ്രഞ്ച് സംസാരിക്കാൻ കഴിയാത്തതിനെ തുടർന്ന് ജഡ്ജിക്ക് ഇടപെടേണ്ടി വന്നു.

ഫ്രഞ്ച് ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടർ സാച്ചറി റോബർട്ട്സിനും സീനിയർ പ്രോസിക്യൂട്ടർ ബ്രാൻഡൻ ഗില്ലിസത്തിനും കോടതിയിൽ ഫ്രഞ്ച് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. തനിക്ക് ഫ്രഞ്ച് മനസ്സിലാകുമെങ്കിലും ‘നിയമപരമായ ഫ്രഞ്ച്’ സംസാരിക്കാൻ പ്രയാസമാണെന്ന് പ്രോസിക്യൂട്ടർമാർ ജഡ്ജി വിൻ ആനി ട്രേഹിയോട് വ്യക്തമാക്കി. തുടർന്ന് കോടതി നടപടികൾ മനസ്സിലാക്കാൻ ജഡ്ജിക്ക് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേണ്ടി വന്നു.
അതോടൊപ്പം കോടതിയിൽ പരിഭാഷകരുടെ സേവനം ലഭ്യമാകാത്തതും പ്രതിസന്ധിയായി. ആദ്യ ഹിയറിംഗിൽ രണ്ട് പരിഭാഷകരെ നിയോഗിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് നടന്ന ഹിയറിംഗിൽ പരിഭാഷകർ ആരും എത്തിയതുമില്ല. 2023 ഓഗസ്റ്റ് 4-ന് ഫ്രാൻസ് ഡ്രോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഈ മാസം ആദ്യം സസ്കാച്ചസ്വാനിൽ നിന്നാണ് മുപ്പതുകാരനായ ഫൗച്ചറെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രവിശ്യയിലെ ജസ്റ്റിസ് വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








