Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

കുട്ടികളുടെ ചിത്രങ്ങൾ സുരക്ഷിതമോ? AI ദുരുപയോഗത്തിൽ മുന്നറിയിപ്പുമായി PEI പോലീസ്

Canada Varthakal by Canada Varthakal
November 14, 2026
in Prince Edward Island
Reading Time: 1 min read
PEI AI Abuse Warning

Image credits: screen grab

ഷാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഓൺലൈൻ ബാലപീഡനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മൂന്നിലൊന്നിലും AI ഉപയോഗിച്ച് നിർമിച്ച ദുരുപയോഗ ഉള്ളടക്കം കണ്ടെത്തിയതായി RCMP അറിയിച്ചു. കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ലൈംഗിക ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

IMG 20261109 140157 851 1 1

പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ AI ഉപയോഗിച്ചുള്ള ഇത്തരം ഉള്ളടക്കങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി PEI RCMP വ്യക്തമാക്കി. നവംബർ 14-ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഷാർലറ്റ്‌ടൗൺ, സമ്മർസൈഡ്, കെൻസിംഗ്ടൺ എന്നിവിടങ്ങൾ ഒഴികെയുള്ള RCMP അധികാരപരിധിയിലെ അന്വേഷണങ്ങളിലാണ് ഈ കണക്ക്. ഏകദേശം മൂന്നിലൊന്ന് കേസുകളിൽ AI നിർമിത ഉള്ളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

ADVERTISEMENT

മറ്റൊരാളുടെ ചിത്രങ്ങൾ ഉപയോഗിച്ച് AI വഴി വ്യാജ ലൈംഗിക ദൃശ്യങ്ങൾ നിർമിക്കാനും നിലവിലില്ലാത്ത കുട്ടികളുടെ ചിത്രങ്ങൾ സൃഷ്ടിക്കാനും കുറ്റവാളികൾക്ക് സാധിക്കും. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ഇത്തരം വ്യാജ ദൃശ്യങ്ങൾ നിർമിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ചിലർ ഓൺലൈനിൽ ലഭ്യമായ പ്രത്യേക AI സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നുണ്ട്.

AI ഉപയോഗിച്ചുള്ള ചിത്രങ്ങൾ ലൈംഗിക ചൂഷണത്തിനും ബ്ലാക്ക്‌മെയിലിങ്ങിനും ഉപയോഗിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് പണമോ സ്വകാര്യ ചിത്രങ്ങളോ ആവശ്യപ്പെടുന്ന രീതിയാണ് സെക്‌സ്‌റ്റോർഷൻ.

Also Read: മിനിമം വേതനം പോരാ; കാനഡയിലെ ജീവിതം ചെലവേറുന്നു; 59 നഗരങ്ങളിലെ കണക്കുകൾ പുറത്ത്

കഴിഞ്ഞ വർഷം PEI-യിലെ RCMP അധികാരപരിധിയിൽ 26 സെക്‌സ്‌റ്റോർഷൻ കേസുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം, AI ഉപയോഗിച്ച് നിർമിക്കുന്ന ബാലപീഡന ഉള്ളടക്കവും കാനഡയിലെ ക്രിമിനൽ നിയമപ്രകാരം കുറ്റകരമാണ്. കുട്ടികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും പോലീസ് നിർദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

PEI electricity customers
Prince Edward Island

വൈദ്യുതി ഉപഭോക്താക്കൾക്കായി കൺസ്യൂമർ അഡ്വക്കേറ്റ്; പുതിയ നിയമനവുമായി പി.ഇ.ഐ. സർക്കാർ

by Canada Varthakal
November 16, 2026
crab
Prince Edward Island

അമേരിക്കയ്ക്ക് പകരം ചൈനയോ? പുതിയ വിപണി തേടി PEI -യിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ

by Canada Varthakal
November 15, 2026
Lebanese Association Celebrat​ion
Prince Edward Island

ഒരു മാസം നീളുന്ന പരിപാടികളുമായി പി.ഇ.ഐയിൽ ലെബനീസ് ഹെറിറ്റേജ് മന്ത് ആഘോഷം

by Canada Varthakal
November 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.