Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മിനിമം വേതനം പോരാ; കാനഡയിലെ ജീവിതം ചെലവേറുന്നു; 59 നഗരങ്ങളിലെ കണക്കുകൾ പുറത്ത്

Canada Varthakal by Canada Varthakal
November 14, 2026
in Canada
Reading Time: 1 min read
Canada Living Wage

Image credits: screen grab

ഓട്ടവ: കാനഡയിലെ 59 നഗരങ്ങളിലും പ്രദേശങ്ങളിലും മിനിമം വേതനം അടിസ്ഥാന ജീവിതച്ചെലവിന് ആവശ്യമായ തുകയേക്കാൾ താഴെയാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉയർന്ന വാടകയും ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് വർധിപ്പിക്കുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

IMG 20261109 140157 851 1 1

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഒമ്പത് റിപ്പോർട്ടുകളിലെ വിവരങ്ങൾ പരിശോധിച്ചാണ് ഈ കണ്ടെത്തൽ പുറത്തുവിട്ടത്. മുഴുവൻ സമയ ജോലി ചെയ്യുന്ന ഒരാൾക്ക് താമസം, ഭക്ഷണം, ഗതാഗതം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വരുമാനമാണ് ലിവിങ് വേജ്. എന്നാൽ പരിശോധിച്ച ഒരു പ്രദേശത്തും മിനിമം വേതനം ഈ തുകയ്ക്ക് തുല്യമായിരുന്നില്ല.

ADVERTISEMENT

രാജ്യത്ത് ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള ആൽബർട്ടയിലാണ് ലിവിങ് വേജും മിനിമം വേതനവും തമ്മിലുള്ള വലിയ അന്തരം കണ്ടെത്തിയത്. വാടക ചെലവിലുണ്ടായ വർധനയെ തുടർന്ന് നോവ സ്കോഷ്യലെ ചില പ്രദേശങ്ങളിലും ഈ വിടവ് കൂടുതലാണ്. മോൺട്രിയൽ, ഹാലിഫാക്സ്, ലാബ്രഡോറിന്റെ വടക്കൻ ഉപദ്വീപ്, ബാൻഫ്, വൈറ്റ്ഹോഴ്സ് എന്നിവിടങ്ങളിൽ മണിക്കൂറിന് 12 മുതൽ 14 ഡോളർ വരെ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, മാനിറ്റോബയിലെ ബ്രാൻഡനിൽ ജീവിത വേതനമായ 17.40 ഡോളറും മിനിമം വേതനമായ 16.40 ഡോളറും തമ്മിലുള്ള വ്യത്യാസം ഒരു ഡോളർ മാത്രമാണ്. ഒന്റാരിയോയിൽ ഒക്ടോബർ ഒന്നിന് മിനിമം വേതനം 17.95 ഡോളറായി ഉയർത്തിയെങ്കിലും ടൊറന്റോയിൽ അടിസ്ഥാന ജീവിതച്ചെലവ് നേരിടാൻ മണിക്കൂറിന് 27 ഡോളറിലധികം ആവശ്യമാണെന്നാണ് തൊഴിലാളി സംഘടനകളുടെ കണക്ക്.

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, കുടിയേറ്റക്കാർ, എന്നിവരാണ് ഈ സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതെന്ന് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് ചൂണ്ടിക്കാട്ടുന്നു. മെട്രോ വാൻകൂവറിൽ ജോലി ചെയ്യുന്നവരിൽ 35 ശതമാനം പേർക്ക് മണിക്കൂറിന് 27.85 ഡോളറായ ജീവിത വേതനത്തേക്കാൾ കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്.

ഇതിനിടെ, കാനഡയിലെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും റെക്കോർഡ് ഉയരത്തിലെത്തി. പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ മൂന്നിൽ ഒരാൾ ഭക്ഷണം ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നതായി സാൽവേഷൻ ആർമിയുടെ റിപ്പോർട്ടും വ്യക്തമാക്കുന്നു. സെന്റ് ജോൺസിലെ ബ്രിഡ്ജസ് ടു ഹോപ്പ് ഫുഡ് ബാങ്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആവശ്യക്കാരുടെ എണ്ണം 20 ശതമാനം വർധിച്ചതായും അധികൃതർ അറിയിച്ചു.

Also Read: കാനഡയിൽ സർക്കാർ ജോലി നേടാം: പുതിയ നിയമനവുമായി ഫെഡറൽ സർക്കാർ

മിനിമം വേതനം പ്രാദേശിക ജീവിതച്ചെലവിന് അനുസരിച്ച് നിശ്ചയിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. വേതനവർധനയ്ക്കൊപ്പം വാടക നിയന്ത്രണം, നികുതി ഇളവുകൾ, കുറഞ്ഞ വരുമാനക്കാർക്കുള്ള സഹായങ്ങൾ എന്നിവയും പരിഗണിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. നിലവിലെ വേതനനിരക്കുകൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന ചർച്ച ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Malayali student found dead in Canada
Canada

കാനഡയിൽ കാണാതായ പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

by Canada Varthakal
November 23, 2026
Money
Canada

കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം

by Canada Varthakal
November 23, 2026
Carney and Poilievre trade jokes at Press Gallery Dinner
Canada

പ്രസ് ഗാലറി വിരുന്നിൽ നർമ്മമഴയുമായി പ്രധാനമന്ത്രി മാർക്ക് കാർണി; ട്രംപിനെയും പരിഹസിച്ച് നേതാക്കൾ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.