Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ജീവിതച്ചെലവ് കുതിച്ചുയരുന്നു; PEI-യിൽ മണിക്കൂറിന് 24 ഡോളർ വേതനം വേണമെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
November 11, 2026
in Prince Edward Island
Reading Time: 1 min read
Canadian cash

Image credits: screen grab

ഷാർലറ്റ്‌ടൗൺ: വാടകയും ഇന്ധനവിലയും ഉൾപ്പെടെയുള്ള ചെലവുകൾ വർധിച്ചതോടെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ അടിസ്ഥാന ചെലവുകൾ നേരിടാൻ മണിക്കൂറിന് ശരാശരി 24 ഡോളർ വേതനം ആവശ്യമാണെന്ന് റിപ്പോർട്ട്. അതേസമയം, പ്രവിശ്യയിലെ മിനിമം വേതനം 17.30 ഡോളർ മാത്രമാണ്.

IMG 20261109 140157 851 1 1

കാനഡയിലെ ജീവിതച്ചെലവിനെക്കുറിച്ച് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് (CCPA) ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലിവിങ് വേജിൽ 5.75 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നന്ത്. വാടക, ഇന്ധനച്ചെലവ്, ഗതാഗതത്തിനുള്ള ചെലവ് എന്നിവയിലെ വർധനവാണ് ഇതിന് പ്രധാന കാരണം.

ADVERTISEMENT

2026 സെപ്റ്റംബറിൽ PEIയിൽ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനത്തിലെത്തി. കാനഡയിലെ ദേശീയ ശരാശരി 3.1 ശതമാനമായിരിക്കെയാണ് പ്രവിശ്യയിൽ ഇത്രയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. വരുമാനം ലിവിങ് വേജിനെക്കാൾ കുറവുള്ളവർക്ക് ഭക്ഷണം, താമസം, കുട്ടികളുടെ പരിചരണം തുടങ്ങിയ ആവശ്യങ്ങളിൽ ചിലത് ഒഴിവാക്കേണ്ട സാഹചര്യമുണ്ടെന്ന് CCPA ഡയറക്ടർ ക്രിസ്റ്റീൻ സോൾനിയർ പറഞ്ഞു.

അതേസമയം, ജീവിതച്ചെലവ് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി PEI സർക്കാർ 2027-28 മൂലധന ബജറ്റ് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് 1.34 ബില്യൺ ഡോളറാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 418 മില്യൺ ഡോളർ ആരോഗ്യരംഗത്തിനും 380 മില്യൺ ഡോളർ വിദ്യാഭ്യാസത്തിനും 285 മില്യൺ ഡോളർ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും അനുവദിച്ചിട്ടുണ്ട്.

ഭവന നിർമാണത്തിനായി 60 മില്യൺ ഡോളർ മാത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭവനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ തുക തികയില്ലെന്ന് CCPA ചൂണ്ടിക്കാട്ടി. 2021ലെ സെൻസസ് പ്രകാരം 4,000ത്തിലധികം കുടുംബങ്ങൾക്ക് അനുയോജ്യവും താങ്ങാനാവുന്നതുമായ താമസസൗകര്യം ആവശ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 262 സർക്കാർ ഉടമസ്ഥതയിലുള്ള സോഷ്യൽ ഹൗസിങ് യൂണിറ്റുകൾ കൂടി പ്രവിശ്യയിൽ ആരംഭിച്ചിട്ടുണ്ട്.

Also Read: ഒന്റാരിയോയിൽ പുതിയ ലിവിങ് വേജ് നിരക്കുകൾ പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷത്തെ മൂലധന പദ്ധതിയേക്കാൾ 289 മില്യൺ ഡോളർ കുറവാണ് പുതിയ ബജറ്റ്. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും കടബാധ്യത നിയന്ത്രിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനകാര്യ മന്ത്രി ജിൽ ബുറിഡ്ജ് വ്യക്തമാക്കി. അതേസമയം, ജീവിതച്ചെലവ് കുറയ്ക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും കുടുംബങ്ങൾക്ക് നേരിട്ട് ആശ്വാസം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്നും CCPA ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

PEI electricity customers
Prince Edward Island

വൈദ്യുതി ഉപഭോക്താക്കൾക്കായി കൺസ്യൂമർ അഡ്വക്കേറ്റ്; പുതിയ നിയമനവുമായി പി.ഇ.ഐ. സർക്കാർ

by Canada Varthakal
November 16, 2026
crab
Prince Edward Island

അമേരിക്കയ്ക്ക് പകരം ചൈനയോ? പുതിയ വിപണി തേടി PEI -യിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ

by Canada Varthakal
November 15, 2026
PEI AI Abuse Warning
Prince Edward Island

കുട്ടികളുടെ ചിത്രങ്ങൾ സുരക്ഷിതമോ? AI ദുരുപയോഗത്തിൽ മുന്നറിയിപ്പുമായി PEI പോലീസ്

by Canada Varthakal
November 14, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.