ഓട്ടവ: പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വീട് ഉറപ്പാക്കുന്നതിനായി ഓട്ടവ കമ്മ്യൂണിറ്റി ഹൗസിംഗ് (ഒസിഎച്ച്) നഗരത്തിൽ 503 വീടുകൾ കൂടി സ്വന്തമാക്കി. ഡൗൺടൗണിന് അടുത്തുള്ള 369 ടൗൺഹോമുകളും രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങളുമാണ് വ്യാഴാഴ്ച സംഘടന വാങ്ങിയത്. മിന്റോ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്ന് നടത്തിയ ഈ വാങ്ങലാണ് ഒസിഎച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്. കാനഡയിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ ഭവന വാങ്ങലുകളിൽ ഒന്നാണിത്.
സൗത്ത് സെന്റർപോയിന്റിൽ 1970-ലും 80-ലുമായി പണിതതാണ് ഇതിലെ ഭൂരിഭാഗം വീടുകളും. എത്ര രൂപയ്ക്കാണ് ഇവ വാങ്ങിയതെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല. 2010 മുതൽ ഇതുവരെ ഒസിഎച്ച് ആകെ വാങ്ങിയ 459 വീടുകളുടെ ഇരട്ടിയിലധികമാണ് ഈ ഒറ്റ ഇടപാടിലൂടെ മാത്രം കൈവശത്തിയത്. നഗരത്തിലെ ഭവനക്ഷാമം പരിഹരിച്ച് സാധാരണക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് ദീർഘകാലത്തേക്ക് താമസമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം
ഈ വീടുകളിൽ ഇപ്പോൾ താമസിച്ചുവരുന്നവർ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് ഒസിഎച്ച് വ്യക്തമാക്കി. നിലവിലുള്ള താമസക്കാർക്ക് അവിടെത്തന്നെ തുടർന്നും ജീവിക്കാം. അവരുടെ ജോലി, കുട്ടികളുടെ പഠനം, അയൽപക്ക ബന്ധങ്ങൾ എന്നിവയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









