ഒന്റാരിയോ: ഒന്റാരിയോയിലുള്ള പ്രശസ്തമായ ബ്രൂസ് പെനിൻസുല നാഷണൽ പാർക്കിലെ സൈപ്രസ് ലേക്ക് ക്യാമ്പ് ഗ്രൗണ്ട് അടച്ചിടൽ ഒക്ടോബർ 31 വരെ നീട്ടിയതായി പാർക്സ് കാനഡ അറിയിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം കൂടുയതിനെത്തുടർന്നാണ് ഈ തീരുമാനം. ആദ്യം സെപ്റ്റംബർ 3 വരെയും, പിന്നീട് സെപ്റ്റംബർ 11 വരെയും നീട്ടിയ അടച്ചിടലാണ് ഇപ്പോൾ മൂന്നാം തവണയായി ഒക്ടോബർ അവസാനം വരെ നീട്ടിയിരിക്കുന്നത്.
സെപ്റ്റംബർ 16-ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാമ്പിംഗ് തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും പ്രശസ്തമായ ‘ദി ഗ്രോട്ടോ’ കാണാനുള്ള പാർക്കിംഗ് റിസർവേഷനുകൾക്കും പകൽ സമയത്തെ സന്ദർശനങ്ങൾക്കും തടസ്സമില്ല. എന്നാൽ ബാക്ക് കൺട്രി ക്യാമ്പറുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ‘ഹാഫ്വേ ലോഗ് ഡംപിൽ’ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ. വരും ദിവസങ്ങളിലും കരടി ശല്യം കൃത്യമായി നിരീക്ഷിച്ച് റിസർവേഷൻ എടുത്തവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്ന് പാർക്സ് കാനഡ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









