Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

എൻവിഡിയ സി.ഇ.ഒക്കെതിരെ ചാരബന്ധ ആരോപണം; ചൈനീസ് യുവതിയുമായുള്ള ബന്ധം വിവാദത്തിൽ

Canada Varthakal by Canada Varthakal
November 11, 2026
in World
Reading Time: 1 min read
Nvidia CEO Jensen Huang Controversy

Jensen Huang Latest News

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചിപ്പ് നിർമ്മാണ രംഗത്തെ ലോകത്തെ മുൻനിര കമ്പനിയായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ജെൻസൻ ഹുവാങിനെതിരെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചു. ചൈനീസ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ അധികൃതർ സംശയിക്കുന്ന ‘ആലീസ് ഹുവാങ്’ എന്ന വനിതയുമായി വ്യക്തിബന്ധം പുലർത്തിയെന്ന ആരോപണത്തിലാണ് ഈ നീക്കം. ജെൻസൻ ഹുവാങിനെതിരെ എഫ്.ബി.ഐ അന്വേഷണം നടക്കുന്ന കാര്യം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. എന്നാൽ ജെൻസൻ ഹുവാങ് മാന്യനായ വ്യക്തിയാണെന്നും ആലീസ് ഒരു ചാരവനിതയായിരുന്നു എന്ന കാര്യം അദ്ദേഹത്തിന് അറിയുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

IMG 20261109 140157 851 1 1 1

ചൈനീസ് ഇന്റലിജൻസ് ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുമായി (MSS) ബന്ധമുള്ള ആലീസ് ഹുവാങുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് കമ്പനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാൽ ആലീസ് ചാര വനിതയായിരുന്നു എന്ന ആരോപണത്തെക്കുറിച്ചോ സാങ്കേതിക രഹസ്യ ചോർച്ചയെക്കുറിച്ചോ തനിക്ക് അറിവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എഫ്.ബി.ഐ അന്വേഷണങ്ങളോട് പൂർണ്ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും കമ്പനിയുടെ സംരക്ഷണത്തിനുമാണ് താൻ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

ADVERTISEMENT

വിവാദം കൊടുമ്പിരിക്കൊണ്ടതോടെ എൻവിഡിയയുടെ ഓഹരി മൂല്യത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം പുറത്തുവന്നതിനെ തുടർന്ന് നൂറുകണക്കിന് ബില്യൺ ഡോളറിന്റെ വിപണി മൂല്യം കമ്പനിക്ക് നഷ്ടമാവുകയും നിക്ഷേപകരിൽ ചിലർ സി.ഇ.ഒയ്ക്കും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അമേരിക്കയുടെ ദേശീയ സുരക്ഷയോ കമ്പനിയുടെ സാങ്കേതിക വിദ്യയോ ചോർന്നിട്ടുണ്ടോ എന്നറിയാൻ എൻവിഡിയ ബോർഡ് പ്രത്യേക സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ചൈന ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കാനും ബെയ്ജിംഗിനെ അപകീർത്തിപ്പെടുത്താനുമുള്ള അടിസ്ഥാനരഹിതമായ പ്രചാരണം മാത്രമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന വാർത്തകൾ പുറത്തുവന്നതോടെ ചൈനയുടെ സിവിൽ ചാരസംഘടനയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എം.എസ്.എസ്) ആഗോള മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ALSO READ: യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; നിരവധി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

എന്താണ് ചൈനീസ് ഇന്റലിജൻസ് സർവീസസ് (CIS)?

ചൈനീസ് ഇന്റലിജൻസ് സർവീസസ് (സി.ഐ.എസ്) എന്ന പൊതു പ്ലാറ്റ്‌ഫോമിന് കീഴിലാണ് ചൈനയുടെ വിവിധ ചാര സംഘടനകൾ പ്രവർത്തിക്കുന്നത്. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവരിൽ ഏറ്റവും ശക്തമായ കണ്ണിയാണ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എം.എസ്.എസ്). ചൈനയിലുടനീളം സാന്നിധ്യമുള്ള എം.എസ്.എസ് പ്രധാനമായും സിവിലിയൻ രീതിയിലുള്ള വിവരശേഖരണവും വിദേശ ചാരപ്രവർത്തനങ്ങളുമാണ് നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നതിനൊപ്പം, ചൈനയ്ക്കുള്ളിൽ പൗരന്മാരെ അറസ്റ്റ് ചെയ്യാനും രഹസ്യ തടങ്കലിൽ വയ്ക്കാനുമുള്ള രഹസ്യപ്പൊലീസ് അധികാരങ്ങളും എം.എസ്.എസിന് ലഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Pete Hegseth Impeachment
World

ഹെഗ്സെതിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിന് തിരിച്ചടി; പ്രതിരോധവുമായി റിപ്പബ്ലിക്കൻ പാർട്ടി

by Canada Varthakal
November 11, 2026
US Air Force aircraft in flight.
World

സുരക്ഷാ ഭീഷണി: ഇംഗ്ലണ്ടിലെ വ്യോമതാവളങ്ങളിൽ നിന്ന് 13 യുഎസ് സൈനിക വിമാനങ്ങൾ മാറ്റി

by Canada Varthakal
November 10, 2026
canada airport
World

വിമാനത്താവളങ്ങളുടെ സുരക്ഷാ വിവരങ്ങൾ ശേഖരിച്ചെന്ന് ആരോപണം; ചൈനീസ് വിദ്യാർഥി യുഎസിൽ കുറ്റം നിഷേധിച്ചു

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.