Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

രോഗികൾക്ക് തിരിച്ചടി: നോവ സ്കോഷ്യയിലെ സൗജന്യ മെഡിക്കൽ യാത്രാ സേവനം ഡിസംബർ 1 മുതൽ അവസാനിപ്പിക്കുന്നു

Canada Varthakal by Canada Varthakal
November 11, 2026
in Nova Scotia
Reading Time: 1 min read
Nova Scotia Health

Image credits: screen grab

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ 2023 മുതൽ നൽകിയിരുന്ന സൗജന്യ മെഡിക്കൽ യാത്രാ സേവനം നിർത്തുന്നു. പ്രവശ്യ ഹെൽത്ത് അതോറിറ്റിയാണ് വടക്കൻ മേഖലയിലെ രോഗികൾക്കായി നൽകിയിരുന്ന സൗജന്യ ഗതാഗത സേവനം ഡിസംബർ ഒന്നുമുതൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കോൾചെസ്റ്റർ, ഈസ്റ്റ് ഹാന്റ്സ്, കംബർലാൻഡ്, പിക്റ്റൗ എന്നീ നാല് പ്രദേശങ്ങളിലെ രോഗികൾക്ക് മെഡിക്കൽ അപ്പോയിന്റ്മെന്റുകൾക്കായി ആശുപത്രികളിലേക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ സഹായിക്കുന്ന പദ്ധതിയാണിത്. 2023-ലാണ് മൂന്ന് വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ആരംഭിച്ചത്.

IMG 20261109 140157 851 1 1

ഒറ്റത്തവണ ലഭിച്ച ഫെഡറൽ ഫണ്ടും പ്രവിശ്യാ സർക്കാരിന്റെ അധിക സാമ്പത്തിക സഹായവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ ഫെഡറൽ ഫണ്ട് അവസാനിച്ചതോടെ പദ്ധതി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് നോവ സ്കോഷ്യ ഹെൽത്ത് അറിയിച്ചു. നവംബർ 30 വരെ മാത്രമേ പുതിയ യാത്രകൾ ബുക്ക് ചെയ്യാൻ കഴിയൂ.

ADVERTISEMENT

സേവനം അവസാനിക്കുന്നതോടെ ആശുപത്രികളിൽ തുടർചികിത്സയ്ക്കായി പോകേണ്ട രോഗികളാണ് കൂടുതൽ ആശങ്കയിലായിരിക്കുന്നത്. പകരം യാത്രാസൗകര്യം കണ്ടെത്തുന്നത് പലർക്കും ബുദ്ധിമുട്ടാകുമെന്ന് രോഗികൾ പറയുന്നു. ജോഗിൻസിൽ താമസിക്കുന്ന 67 വയസ്സുകാരിയായ ഡീഡ്രെ വെയർ ഇതിന് ഉദാഹരണമാണ്. നേത്രശസ്ത്രക്രിയയ്ക്ക് ശേഷം തുടർപരിശോധനയ്ക്കായി ഹാലിഫാക്സിലേക്ക് പോകേണ്ട വെയറിന് കാഴ്ചക്കുറവ് കാരണം സ്വന്തമായി യാത്ര ചെയ്യാൻ കഴിയില്ല. പകരം ടാക്സി ഉപയോഗിച്ചാൽ ഒരു യാത്രയ്ക്ക് 300 ഡോളറിലധികം ചെലവാകുമെന്നും അവർ പറയുന്നു.

47 വയസ്സുകാരിയായ എറിൻ എലിസബത്തും സേവനം അവസാനിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. തനിക്കും മകനും മെഡിക്കൽ അപ്പോയിന്റ്മെന്റുകൾക്ക് കൃത്യസമയത്ത് എത്താൻ ഈ സൗജന്യ യാത്രാസേവനം സഹായിച്ചിരുന്നതായി അവർ പറഞ്ഞു. ക്രോൺസ് രോഗത്തിന് ചികിത്സ തേടുന്ന മകനെ ആശുപത്രിയിൽ എത്തിക്കാൻ ഇനി ടാക്സിയെ ആശ്രയിക്കേണ്ടിവരുമെന്നും ഇത് കുടുംബത്തിന്റെ സാമ്പത്തിക ബജറ്റിനെ ബാധിക്കുമെന്നും എറിൻ വ്യക്തമാക്കി.

Also Read: കാത്തിരിപ്പിന് വിരാമം; കാനഡയിൽ സ്ഥിരതാമസ അപേക്ഷകൾ വേഗത്തിലാക്കാൻ ഫെഡറൽ സർക്കാരിന്റെ പുതിയ പദ്ധതി

അതേസമയം, സേവനത്തിന് പകരമായി ഉപയോഗിക്കാവുന്ന മറ്റ് യാത്രാമാർഗങ്ങൾ നോവ സ്കോഷ്യ ഹെൽത്ത് വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇളവ് ചെയ്ത നിരക്കിലുള്ള ഗ്രാമീണ ടാക്സി സർവീസുകൾ, സന്നദ്ധപ്രവർത്തകരുടെ യാത്രാസഹായം, യോഗ്യരായ രോഗികൾക്ക് യാത്രാച്ചെലവ് തിരിച്ചുനൽകുന്ന പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ യാത്രയ്ക്ക് ആദ്യം സ്വന്തം പണം ചെലവാക്കി പിന്നീട് തിരിച്ചടവ് ലഭിക്കുന്ന രീതി എല്ലാവർക്കും പ്രായോഗികമല്ലെന്നാണ് രോഗികളുടെ നിലപാട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Close-up image of a tick crawling on human skin.
Nova Scotia

നോവ സ്കോഷ്യയിൽ ടിക്കുകൾ വർധിക്കുന്നു; മിതമായ ശൈത്യകാല കാലാവസ്ഥയും തിരിച്ചടിയാകുന്നു

by Canada Varthakal
November 16, 2026
Centre 200 arena being prepared with dirt for a rodeo event.
Nova Scotia

കേപ് ബ്രെട്ടണ്‍ പ്രോ റോഡിയോ അടുത്ത വര്‍ഷവും; സെന്റര്‍ 200-ല്‍ സെപ്റ്റംബര്‍ 23 മുതല്‍

by Canada Varthakal
November 16, 2026
Nova Scotia Launches One Person One Record System
Nova Scotia

നോവ സ്കോഷ്യയിൽ ‘വൺ പേഴ്സൺ വൺ റെക്കോർഡ്’ സംവിധാനം നിലവിൽ വന്നു; സേവനങ്ങളിൽ തടസ്സത്തിന് സാധ്യത

by Canada Varthakal
November 14, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.