സിഡ്നി: നോവ സ്കോഷ്യയിലെ കേപ് ബ്രെട്ടണ്‍ പ്രോ റോഡിയോ അടുത്ത വര്‍ഷവും സെന്റര്‍ 200-ല്‍ വെച്ച് നടക്കും. 2027 സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഉണ്ടാവുക. കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി സംഘടിപ്പിച്ച റോഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നടത്താന്‍ തീരുമാനമെടുത്തത്.

കൗബോയ്മാരും കൗഗേള്സും ആരാധകരും പങ്കെടുക്കുന്ന പരിപാടിയില്‍ ബുള്‍ റൈഡിങ്, ബാരല്‍ റേസിങ് തുടങ്ങിയ മത്സരങ്ങളുണ്ടാകും. കൂടാതെ വ്യാപാര സ്റ്റാളുകള്‍, ഭക്ഷണ ട്രക്കുകള്‍, സംഗീത പരിപാടികള്‍ എന്നിവയും ഒരുക്കും.
ALSO READ: ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുൻപേ വമ്പൻ യാത്രാ ഓഫറുകൾ; 50% വരെ ലാഭിക്കാം
2027-ലെ പരിപാടിക്കുള്ള ടിക്കറ്റ് പാക്കേജുകള്‍ ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ദിവസങ്ങളില്‍ പുറത്തിറക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Cape Breton Pro Rodeo Returns to Centre 200 in 2027’




