Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ട്രംപിനെതിരെ വാൻകൂവറിലും പ്രതിഷേധമിരമ്പി; ‘നോ ടൈറന്റ്‌സ്’ റാലിയുമായി ജനങ്ങൾ

Canada Varthakal by Canada Varthakal
March 29, 2026
in British Columbia
Reading Time: 1 min read
"No Tyrants" rally

credits ctv news

വാൻകൂവർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ യുഎസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാൻകൂവർ നഗരത്തിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. ശനിയാഴ്ച ഡൗൺടൗൺ വാൻകൂവറിൽ നടന്ന ‘നോ ടൈറന്റ്‌സ്’ (No Tyrants) റാലിയിൽ പങ്കെടുത്തവർ ട്രംപിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും കനേഡിയൻ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അമേരിക്കയിൽ ‘നോ കിംഗ്‌സ്’ (No Kings) എന്ന പേരിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാനഡയിൽ ‘നോ ടൈറന്റ്‌സ്’ റാലികൾ സംഘടിപ്പിച്ചത്. കിംഗ് ചാൾസ് മൂന്നാമൻ കാനഡയുടെ രാഷ്ട്രത്തലവനായതിനാലാണ് കാനഡയിൽ ഈ പേര് തിരഞ്ഞെടുത്തത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തുന്ന അടിച്ചമർത്തലുകൾ, ഇറാനിലെ യുദ്ധസാഹചര്യം, ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച എന്നിവയാണ് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ പ്രധാന വിഷയങ്ങൾ.

ADVERTISEMENT

“അതിർത്തിയുടെ വടക്ക് വശത്ത് താമസിക്കുന്ന കനേഡിയൻ പൗരന്മാർ എന്ന നിലയിൽ, ട്രംപ് ജനാധിപത്യത്തെ തകർക്കുന്നതും കാനഡയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നതും നിസ്സഹായരായി നോക്കിനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല,” റാലി സംഘടിപ്പിച്ച ‘ഡെമോക്രസി റൈസിംഗ്’ (Democracy Rising) സഹസ്ഥാപക കലിഫി ഫെറെറ്റി-ഗാലൻ പറഞ്ഞു. കനേഡിയൻ കമ്പനികൾ അമേരിക്കൻ ഏജൻസിയായ ‘ഐസുമായുള്ള’ (ICE) ബന്ധം വിച്ഛേദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ആറ് പതിറ്റാണ്ടിലേറെയായി യുദ്ധവിരുദ്ധ പോരാട്ടങ്ങളിൽ സജീവമായ ബോബ് കുൾ ഉൾപ്പെടെയുള്ള നിരവധി പേർ റാലിയിൽ പങ്കെടുത്തു. അമേരിക്കയിലുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയിലും അവിടെ വളർന്നുവരുന്ന ഏകാധിപത്യ പ്രവണതകളിലും തനിക്ക് ആശങ്കയുണ്ടെന്ന് ബോബ് കുൾ പ്രതികരിച്ചു. വാൻകൂവറിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ എല്ലാ ശനിയാഴ്ചയും പ്രതിഷേധിക്കുന്ന അദ്ദേഹം, ഇത്തരം കൂട്ടായ്മകൾ ജനങ്ങൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന തോന്നുലുണ്ടാക്കാൻ സഹായിക്കുമെന്നും കൂട്ടിചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

‘No Tyrants’ rally in Vancouver joins anti-Trump protests across U.S.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

B.C. wildfire evacuees representative image
British Columbia

Wildfire Evacuees: Helping Kids Process Trauma; ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ ഭീതി; കുഞ്ഞു വരകളിലൂടെ പ്രത്യാശ തീർത്ത് നാലുവയസ്സുകാരി

by Canada Varthakal
August 21, 2026
British Columbia PNP
British Columbia

BC PNP: 1,000 പുതിയ നോമിനേഷനുകൾ കൂടി പ്രഖ്യാപിച്ച് ബി.സി; ഈ തൊഴിൽ മേഖലകൾക്ക് മുൻഗണന

by Canada Varthakal
August 21, 2026
കാനഡയിലെ കാട്ടുതീ; ഫെഡറൽ തലത്തിൽ ഏകോപനം വേണമെന്ന ആവശ്യം ശക്തമാകുന്നു
British Columbia

British Columbia wildfires; കാട്ടുതീ ഭീഷണി കുറയുന്നു; ക്ലിന്റണിലെ 373 വീടുകളിലേക്ക് തിരിച്ചെത്താൻ അനുമതി

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.