ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ പെർമനന്റ് റെസിഡൻസി (PR) ലക്ഷ്യമിടുന്ന വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ പ്രഖ്യാപനം. 2026-ലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (BC PNP) ഫെഡറൽ സർക്കാരിൽ നിന്ന് 1,000 അഡിഷണൽ നോമിനേഷൻ സ്പെയ്സുകൾ കൂടി ലഭ്യമായതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഇതോടെ 2026-ലെ ബ്രിട്ടീഷ് കൊളംബിയയുടെ ആകെ നോമിനേഷൻ വിഹിതം 6,254 ആയി ഉയർന്നു. ആൽബർട്ടയ്ക്കും നോർത്ത് വെസ്റ്റ് ടെറിട്ടറികൾക്കും ശേഷം 2026-ൽ അധിക നോമിനേഷൻ അനുവദിച്ചു കിട്ടുന്ന മൂന്നാമത്തെ പ്രവിശ്യയാണ് ബിസി. പ്രവിശ്യയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ Care, Build, Innovate എന്നീ മൂന്ന് പ്രധാന കാറ്റഗറികളിലായാണ് ഈ നോമിനേഷനുകൾ വിതരണം ചെയ്യുന്നത്.

കെയർ ഇനിഷ്യേറ്റീവ് വഴി ആരോഗ്യ-പരിപാലന മേഖലയിലെ 36 പ്രധാന തൊഴിലുകളിൽ ഉള്ളവർക്കാണ് മുൻഗണന ലഭിക്കുന്നത്. ഡോക്ടർമാർ, രജിസ്റ്റേർഡ് നഴ്സുമാർ (RN), ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാർ (LPN), മെഡിക്കൽ ലാബ് ടെക്നീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഫ്രഞ്ച് മീഡിയം സ്കൂൾ അധ്യാപകർ, ഏർലി ചൈൽഡ്‌ഹുഡ് എഡ്യൂക്കേറ്റർമാർ (ECE), വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഇവർക്ക് നിലവിൽ ബിസിയിൽ ഫുൾ-ടൈം ജോലിയോ ജോബ് ഓഫറോ ഉണ്ടായിരിക്കണം. കൂടാതെ ECE ഉദ്യോഗാർത്ഥികൾക്ക് ECE രജിസ്ട്രി സർട്ടിഫിക്കറ്റും നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് BC Care Aide രജിസ്ട്രേഷനും നിർബന്ധമാണ്. 2026-ൽ ഇതുവരെ 946-ലധികം കെയർ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ബിൽഡ് ഇനിഷ്യേറ്റീവ് വഴി നിർമ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനായി കാർപെന്റർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, വെൽഡർമാർ, പൈപ്പ് ഫിറ്റർമാർ, ഹെവി-ഡ്യൂട്ടി എക്യുപ്‌മെന്റ് മെക്കാനിക്കുകൾ, HVAC മെക്കാനിക്കുകൾ തുടങ്ങിയ തസ്തികകളിലെ വിദഗ്ദ്ധ തൊഴിലാളികൾക്ക് നോമിനേഷൻ ലഭിക്കും. ഇതിനായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ബിസിയിൽ നിന്നുള്ള ഫുൾടൈം ജോബ് ഓഫറും ആവശ്യമാണ്. ഈ വർഷം ഇതുവരെ 572 ട്രേഡ് പ്രൊഫഷണലുകളെ ക്ഷണിച്ചിട്ടുണ്ട്.
READ MORE: ഇനിയും സമയം വൈകരുത്; കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് ഇനി മൂന്ന് ആഴ്ച മാത്രം
ഇന്നൊവേറ്റ് ഇനിഷ്യേറ്റീവ് വഴി ബിസി സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ കഴിയുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സംരംഭകരെയുമാണ് ലക്ഷ്യമിടുന്നത്. ഉയർന്ന വേതനം (മണിക്കൂറിൽ $58 അല്ലെങ്കിൽ $115,000 വാർഷിക ശമ്പളം) അല്ലെങ്കിൽ ഉയർന്ന രജിസ്ട്രേഷൻ സ്കോർ (132 ഓ അതിൽ കൂടുതലോ) ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിലൂടെ വേഗത്തിൽ നോമിനേഷൻ ലഭിക്കും. 2026-ൽ ഇതുവരെ 2,658 പേർക്ക് ഈ മേഖല വഴി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഗ്രാമീണ/വിദൂര മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ക്ലീനർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കായി Temporary Rural/Remote Health Support Initiative (TRHSI) എന്ന പുതിയ താൽക്കാലിക പദ്ധതിയും പ്രവിശ്യ അവതരിപ്പിച്ചു. 250 പേരെ നോമിനേറ്റ് ചെയ്യാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ തീയതി നീട്ടിയിട്ടുണ്ട്.ആകെ ലഭിച്ച 6,254 നോമിനേഷനുകളിൽ 35% വൻകൂവർ നഗരത്തിന് പുറത്തുള്ള ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി മാറ്റിവെക്കും. ഡിസംബർ 31-നകം അനുവദിച്ച മുഴുവൻ വിഹിതവും ഉപയോഗിച്ചു തീർക്കുമെന്ന് ബിസി സർക്കാർ ഉറപ്പുനൽകുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് BC PNP Online User Portal വഴി പ്രൊഫൈൽ സമർപ്പിച്ച് നോമിനേഷനായി അപേക്ഷിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




