ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ തങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ഒക്ടോബർ 16-ന് നടന്ന ഈ തിരഞ്ഞെടുപ്പിലൂടെ യോഗ്യരായ വിദേശ തൊഴിലാളികൾക്ക് കാനഡയിൽ കുടിയേറാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
ഈ ഡ്രോയിൽ ആകെ 131 പേർക്കാണ് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻസ് ലഭിച്ചത്. ഇതിൽ 130 ഇൻവിറ്റേഷൻസ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴിയും, ഒരെണ്ണം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം വഴിയുമാണ് നൽകിയിട്ടുള്ളത്.
ഈ പ്രോഗ്രാമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഉദ്യോഗാർഥികൾ പ്രവിശ്യയുടെ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും EOI സമർപ്പിക്കുകയും ചെയ്തിരിക്കണം. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ, പ്രധാന നഗരങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ എന്നിവർക്കാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായും മുൻഗണന ലഭിക്കുന്നത്.
Also Read : കാനഡ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി; പുതിയ കണക്കുകൾ ഇങ്ങനെ
ഇൻവിറ്റേഷൻസ് ലഭിച്ചവർക്ക് പ്രവിശ്യയുടെ നാമനിർദേശത്തിനോ അംഗീകാരത്തിനോ ആയി പൂർണമായ അപേക്ഷ സമർപ്പിക്കാൻ 60 ദിവസത്തെ സമയപരിധിയുണ്ട്. അപേക്ഷ അംഗീകരിക്കപ്പെടുന്നവർക്ക് പിന്നീട് ഫെഡറൽ സർക്കാർ വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എൻഎൽപിഎൻപി (NLPNP) വഴി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക നിബന്ധനകൾക്ക് വിധേയമായി ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിനും, എഐപി (AIP) വഴി വരുന്നവർക്ക് രണ്ട് വർഷത്തെ വർക്ക് പെർമിറ്റിനും അർഹതയുണ്ടായിരിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





